- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം : എം.കെ ഫൈസി
കോഴിക്കോട് : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണന്ന് തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനക്ക് അനുസൃതമായ ക്ഷേമ രാഷ്ട്രമല്ല ആർ.എസ്.എസ് ലക്ഷ്യം കാണുന്ന രാജ്യം. സമാധാനപരമായ ഒരു സാമൂഹിക അന്തരീക്ഷം ഒരിക്കലും സംഘപരിവാർ സംഘടനകൾ ആഗ്രഹിക്കുന്നില്ല. രണ്ടു മാസങ്ങൾക്കു മുമ്പ് ഡൽഹിയിൽ വെച്ച് അവർ ഭരണഘടന പരസ്യമായി കത്തിച്ചു. കർണാടകയിൽ നിന്നുള്ള ഒരു ബിജെപി കേന്ദ്ര മന്ത്രി ഭരണഘടന മാറ്റി എഴുതണം എന്ന് പ്രസ്ഥാവിക്കുകയുണ്ടായി. രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി നിരവധി നിരപരാധികളായ ചെറുപ്പക്കാർ അകാരണമായി ജയിലിലകപ്പെട്ട നാട്ടിൽ പരസ്യമായ ഭരണഘടനയെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹികൾ അരങ്ങുവാഴുന്ന വിരോധാഭാസത്തിന് രാജ്യം സാക്ഷിയാവുന്നു. സംഘപരിവാരത്തിന്റെ രാജ്യവിരുദ്ധതക്കെതിരെ ജനങ്ങൾ ഒന്നിക്കുക എന്നതാ
കോഴിക്കോട് : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണന്ന് തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനക്ക് അനുസൃതമായ ക്ഷേമ രാഷ്ട്രമല്ല ആർ.എസ്.എസ് ലക്ഷ്യം കാണുന്ന രാജ്യം. സമാധാനപരമായ ഒരു സാമൂഹിക അന്തരീക്ഷം ഒരിക്കലും സംഘപരിവാർ സംഘടനകൾ ആഗ്രഹിക്കുന്നില്ല.
രണ്ടു മാസങ്ങൾക്കു മുമ്പ് ഡൽഹിയിൽ വെച്ച് അവർ ഭരണഘടന പരസ്യമായി കത്തിച്ചു. കർണാടകയിൽ നിന്നുള്ള ഒരു ബിജെപി കേന്ദ്ര മന്ത്രി ഭരണഘടന മാറ്റി എഴുതണം എന്ന് പ്രസ്ഥാവിക്കുകയുണ്ടായി. രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി നിരവധി നിരപരാധികളായ ചെറുപ്പക്കാർ അകാരണമായി ജയിലിലകപ്പെട്ട നാട്ടിൽ പരസ്യമായ ഭരണഘടനയെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹികൾ അരങ്ങുവാഴുന്ന വിരോധാഭാസത്തിന് രാജ്യം സാക്ഷിയാവുന്നു. സംഘപരിവാരത്തിന്റെ രാജ്യവിരുദ്ധതക്കെതിരെ ജനങ്ങൾ ഒന്നിക്കുക എന്നതാണ് സമകാലിക സാഹചര്യത്തിൽ ജനതയുടെ പ്രധാന ഉത്തരവാദിത്വം . അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ ദേശീയ വൈസ് പ്രസിഡന്റ് ദഹലാൻ ബാഖവി, ദേശീയ ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മജീദ് മൈസൂർ, മുഹമ്മദ് ഷഫി രാജസ്ഥാൻ, ദേശീയ ട്രഷറർ അഡ്വ: സാജിദ് സിദ്ധീഖി, ദേശീയ കമ്മിറ്റിയംഗം പ്രഫ: പി കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ് മാസ്റ്റർ, തുളസീധരൻ പള്ളിക്കൽ, റോയ് അറക്കൽ, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ, മുസ്തഫ കൊമ്മേരി, പി ആർ സിയാദ്, സംസ്ഥാന വർക്കിം കമ്മിറ്റി അംഗങ്ങളായ ഇ.എസ് കാജാ ഹുസൈൻ, ജലീൽ നീലാമ്പ്ര, പി ആർ കൃഷ്ണൻ കുട്ടി, ഡയ്സി ബാലസുബ്രമണ്യൻ, കെ പി സുഫീറ, എൻ കെ സുഹ്റാബി, അഡ്വ: റഹീം, ഡോ: സി.എച്ച് അഷ്റഫ്, ജില്ലാ പ്രസിഡന്റുമാരായ ഇ എം അബ്ദുൽ ലത്വീഫ്, എസ് പി അമീർ അലി, സി പി എ ലത്വീഫ്, മുസ്തഫ പാലേരി, ഹംസ വയനാട്, ബഷീർ പുന്നാട്, എൻ യു അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.