കോഴിക്കോട് : പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഇഒ, എം.ഡി, ജനറൽ മാനേജർ എന്നീ തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് വേണമെന്ന മന്ത്രിസഭാ തീരുമാനം നിലനിൽക്കെ, അതില്ലാതെ അടുത്ത ബന്ധുവിന് പൊതുമേഖലാ സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി നിയമനം നൽകി മന്ത്രി കെ.ടി ജലീൽ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പ്രസ്താവിച്ചു.

ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കെ.ടി ജലീൽ അന്വേഷണത്തെ നേരിടാൻ തയ്യാറാവണം. മന്ത്രി ജലീലിനെ അന്ധമായി ന്യായീകരിക്കുന്ന ചില മന്ത്രിമാരുടെ നിലപാട് അപലപനീയമാണെന്നും റോയി അറയ്ക്കൽ അഭിപ്രായപ്പെട്ടു.