- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വലിയ വിമാനങ്ങളുടെ വരവ് ജനകീയ സമരങ്ങളുടെ വിജയം : എസ്.ഡി.പി.ഐ
കോഴിക്കോട് : ഡിസംമ്പർ 5 മുതൽ സൗദി അറേബ്യയിലേക്കും തിരിച്ചും വലിയ വിമാനങ്ങളുടെ യാത്ര പുനരാരംഭിക്കുന്നത് സന്തോഷകരമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ശക്തമായ സമരങ്ങൾ ഫലം കണ്ടു വരുന്നു എന്നത് ശുഭസൂചനയാണ്. മലബാർ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) നടത്തിയ നിരന്തരമായി നടത്തിയ സേവ് കരിപ്പൂർ പോരാട്ടങ്ങളെ അഭിനന്ദിക്കുന്നു. പാർട്ടി എം.ഡി.എഫ് പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയിട്ടുണ്ട്. ഹജ്ജ് എംബാർക്കേഷൻ സെന്റർ തിരിച്ചു കൊണ്ടു വന്നാൽ മാത്രമേ കരിപ്പൂർ രക്ഷപ്പെടുകയുള്ളൂ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപണികൾ, പുതിയ ടെർമിനൽ നിർമ്മാണം എന്നിവ വേഗത്തിൽ പൂർത്തീകരിക്കണം. കരിപ്പൂർ വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാനും പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും സാധിക്കണമെന്ന് മജീദ് ഫൈസി പറഞ്ഞു.
കോഴിക്കോട് : ഡിസംമ്പർ 5 മുതൽ സൗദി അറേബ്യയിലേക്കും തിരിച്ചും വലിയ വിമാനങ്ങളുടെ യാത്ര പുനരാരംഭിക്കുന്നത് സന്തോഷകരമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ശക്തമായ സമരങ്ങൾ ഫലം കണ്ടു വരുന്നു എന്നത് ശുഭസൂചനയാണ്. മലബാർ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) നടത്തിയ നിരന്തരമായി നടത്തിയ സേവ് കരിപ്പൂർ പോരാട്ടങ്ങളെ അഭിനന്ദിക്കുന്നു.
പാർട്ടി എം.ഡി.എഫ് പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയിട്ടുണ്ട്. ഹജ്ജ് എംബാർക്കേഷൻ സെന്റർ തിരിച്ചു കൊണ്ടു വന്നാൽ മാത്രമേ കരിപ്പൂർ രക്ഷപ്പെടുകയുള്ളൂ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപണികൾ, പുതിയ ടെർമിനൽ നിർമ്മാണം എന്നിവ വേഗത്തിൽ പൂർത്തീകരിക്കണം. കരിപ്പൂർ വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാനും പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും സാധിക്കണമെന്ന് മജീദ് ഫൈസി പറഞ്ഞു.