- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന സംരക്ഷണ സംഗമങ്ങൾ വ്യാപിപ്പിക്കും. എസ്.ഡി.പി.ഐ
കോഴിക്കോട് : ശബരിമല സംഘർഷ വിഷയമാക്കി നിലനിർത്തുന്നതിന്റെ പിറകിലുള്ള സംഘ്പരിവാർ അജണ്ട തുറന്നുകാണിച്ച് കൊണ്ട് ജില്ലാ തലങ്ങളിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമങ്ങൾ മണ്ഡലം തലത്തിലേക്ക് വ്യാപിപ്പിക്കാൻ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.സംഗമങ്ങളിൽ പ്രസംഗിക്കുന്നവർക്ക് കോഴിക്കോട്ട് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിക്കുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ വിഷയമവതരിപ്പിച്ചു. ശബരിമലയിൽ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ദിനംപ്രതി കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ സമരരംഗത്ത് വരുന്നത് അയ്യപ്പഭക്തരല്ലെന്നും സർക്കുലർ പ്രകാരം പ്രത്യേക പരിശീലനം സിദ്ധിച്ചവരാണെന്നും വ്യക്തമായിരിക്കുന്നു. രണ്ട് മാസം ശബരിമലയിൽ വരുന്നതിന് സുരേന്ദ്രന് കോടതി വിലക്കേർപ്പെടുത്തിയതോടെ ഇരുമുടിക്കെട്ടുമായി മല കയറുന്ന ബിജെപി നേതാക്കളുടെ കപടഭക്തി തകർന്ന് വീണിരിക്കുന്നു. ശബരിമലയും ശരണം വിളിയും ദക്ഷ
കോഴിക്കോട് : ശബരിമല സംഘർഷ വിഷയമാക്കി നിലനിർത്തുന്നതിന്റെ പിറകിലുള്ള സംഘ്പരിവാർ അജണ്ട തുറന്നുകാണിച്ച് കൊണ്ട് ജില്ലാ തലങ്ങളിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമങ്ങൾ മണ്ഡലം തലത്തിലേക്ക് വ്യാപിപ്പിക്കാൻ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.സംഗമങ്ങളിൽ പ്രസംഗിക്കുന്നവർക്ക് കോഴിക്കോട്ട് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിക്കുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ വിഷയമവതരിപ്പിച്ചു.
ശബരിമലയിൽ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ദിനംപ്രതി കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ സമരരംഗത്ത് വരുന്നത് അയ്യപ്പഭക്തരല്ലെന്നും സർക്കുലർ പ്രകാരം പ്രത്യേക പരിശീലനം സിദ്ധിച്ചവരാണെന്നും വ്യക്തമായിരിക്കുന്നു.
രണ്ട് മാസം ശബരിമലയിൽ വരുന്നതിന് സുരേന്ദ്രന് കോടതി വിലക്കേർപ്പെടുത്തിയതോടെ ഇരുമുടിക്കെട്ടുമായി മല കയറുന്ന ബിജെപി നേതാക്കളുടെ കപടഭക്തി തകർന്ന് വീണിരിക്കുന്നു. ശബരിമലയും ശരണം വിളിയും ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനായി മറ്റൊരു അയോധ്യ സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണെന്നും ഇതിനെ ചെറുത്തുതോൽപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ പി.ആർ. സിയാദ് സ്വാഗതവും കെ.എസ്. ഷാൻ നന്ദിയും പറഞ്ഞു.