- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്; മണ്ഡലം കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ പ്രതിഷേധ ധർണ്ണ
കോഴിക്കോട് : ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് എന്നാവശ്യപ്പെട്ടുക്കൊണ്ട് എസ്.ഡി.പി.ഐ ഡിസംബർ 6 ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ അറിയിച്ചു. മതേതര ഇന്ത്യക്ക് തീരാ കളങ്കം തീർത്ത് ബാബരി മസ്ജിദ് തകർത്ത് കാൽ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണ സംവിധാനങ്ങളേയും വെല്ലു വിളിച്ച് നടത്തിയ അക്രമണത്തിന്റെ പ്രതികളിലൊരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1992 ഡിസംബർ 6 ന് മുതിർന്ന ആർഎസ്എസ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകർത്തത്. ബാബരി മസ്ജിദ് പുനർ നിർമ്മിച്ചു നൽകുമെന്ന് അന്നത്തെ സർക്കാർ ലോകത്തിന് ഉറപ്പു നൽകിയെങ്കിലും 25 വർഷങ്ങൾക്കിപ്പുറവും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ് തകർത്തതിൽ കുറ്റക്കാരാണെന്ന് ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാനോ നീതി നിർവ്വഹണം സാധ്യമാക്കാനോ ഒരു സർക്കാരും ശ്രമിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ മതേതര കാഴ്‌ച്ചപ്പാടിനെ മങ്ങലേൽപ്പിക്കുന്ന നടപടിയാണ
കോഴിക്കോട് : ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് എന്നാവശ്യപ്പെട്ടുക്കൊണ്ട് എസ്.ഡി.പി.ഐ ഡിസംബർ 6 ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ അറിയിച്ചു.
മതേതര ഇന്ത്യക്ക് തീരാ കളങ്കം തീർത്ത് ബാബരി മസ്ജിദ് തകർത്ത് കാൽ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണ സംവിധാനങ്ങളേയും വെല്ലു വിളിച്ച് നടത്തിയ അക്രമണത്തിന്റെ പ്രതികളിലൊരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1992 ഡിസംബർ 6 ന് മുതിർന്ന ആർഎസ്എസ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകർത്തത്. ബാബരി മസ്ജിദ് പുനർ നിർമ്മിച്ചു നൽകുമെന്ന് അന്നത്തെ സർക്കാർ ലോകത്തിന് ഉറപ്പു നൽകിയെങ്കിലും 25 വർഷങ്ങൾക്കിപ്പുറവും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ബാബരി മസ്ജിദ് തകർത്തതിൽ കുറ്റക്കാരാണെന്ന് ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാനോ നീതി നിർവ്വഹണം സാധ്യമാക്കാനോ ഒരു സർക്കാരും ശ്രമിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ മതേതര കാഴ്‌ച്ചപ്പാടിനെ മങ്ങലേൽപ്പിക്കുന്ന നടപടിയാണ്. ബാബരി മസ്ജിദിന്റെ പുനർ നിർമ്മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയർത്തിപ്പിടിക്കാൻ സാധിക്കുകയുള്ളു.
പ്രതിഷേധ ധർണ്ണയിൽ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി തിരുവനന്തപുരത്തും, വൈസ് പ്രസിഡൻ് മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി കൊല്ലത്തും, ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ എറണാകുളത്തും, സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ കണ്ണൂരും കാസർഗോഡും, പി.ആർ സിയാദ് വയനാടും, കെ.എസ്.ഷാൻ ആലപ്പുഴയിലും, മുസ്തഫ കൊമ്മേരി കോഴിക്കോടും, ട്രഷറർ അജ്മൽ ഇസ്മായിൽ മലപ്പുറത്തും, സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ ഉസ്മാൻ തൃശൂരിലും, ഇ.എസ്. ഖാജാ ഹുസൈൻ പാലക്കാടും, പി.പി. മൊയ്തീൻ കുഞ്ഞ് ഇടുക്കിയിലും, എസ്.ഡി.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പത്തനംതിട്ടയിലും പങ്കെടുക്കുമെന്ന് റോയി അറയ്ക്കൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു