- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഖ് വിരുദ്ധ കലാപം: പ്രതികളുടെ ശിക്ഷ എസ്ഡിപിഐ സ്വാഗതം ചെയ്തു
ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ ശിക്ഷാവിധിയെ എസ്.ഡി.പി.ഐ സ്വാഗതം ചെയ്തു. സജ്ജൻ കുമാറിനും മറ്റ് രണ്ട് കോൺഗ്രസ് നേതാക്കൾക്കും ജീവപര്യന്തം തടവും കോൺഗ്രസിന്റെ നിയമസഭാംഗങ്ങളും തദ്ദേശ ഭരണ ജനപ്രതിനിധികളുൾപ്പെടെയുള്ളവർക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചത് വൈകി വന്ന നീതിയാണെന്ന് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇരകളുടെ നിരന്തര പരിശ്രമവും സമുദായ നേതാക്കളുടെ ആത്മാർഥമായ ഇടപെടലുമാണ് വൈകിയാണെങ്കിലും നീതി ഉറപ്പാക്കാൻ സാധ്യമാക്കിയത്. ഭരണകക്ഷിയുടെ സ്വാധീനത്താൽ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് നടത്തിയ വിഫലശ്രമങ്ങൾ മുതിർന്ന ജഡ്ജിമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. വെകി വന്ന കോടതി വിധി രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും അധസ്ഥിതർക്കും എതിരായി നടക്കുന്ന ഉന്മൂലന നീക്കങ്ങൾക്കും പീഡനങ്ങൾക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണം നടത്തി വർഗീയ കലാപങ്ങൾക്ക് കോപ്പു കൂട്ടുന്നവരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെയും
ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ ശിക്ഷാവിധിയെ എസ്.ഡി.പി.ഐ സ്വാഗതം ചെയ്തു. സജ്ജൻ കുമാറിനും മറ്റ് രണ്ട് കോൺഗ്രസ് നേതാക്കൾക്കും ജീവപര്യന്തം തടവും കോൺഗ്രസിന്റെ നിയമസഭാംഗങ്ങളും തദ്ദേശ ഭരണ ജനപ്രതിനിധികളുൾപ്പെടെയുള്ളവർക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചത് വൈകി വന്ന നീതിയാണെന്ന് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇരകളുടെ നിരന്തര പരിശ്രമവും സമുദായ നേതാക്കളുടെ ആത്മാർഥമായ ഇടപെടലുമാണ് വൈകിയാണെങ്കിലും നീതി ഉറപ്പാക്കാൻ സാധ്യമാക്കിയത്. ഭരണകക്ഷിയുടെ സ്വാധീനത്താൽ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് നടത്തിയ വിഫലശ്രമങ്ങൾ മുതിർന്ന ജഡ്ജിമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. വെകി വന്ന കോടതി വിധി രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും അധസ്ഥിതർക്കും എതിരായി നടക്കുന്ന ഉന്മൂലന നീക്കങ്ങൾക്കും പീഡനങ്ങൾക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണം നടത്തി വർഗീയ കലാപങ്ങൾക്ക് കോപ്പു കൂട്ടുന്നവരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഭരണകൂട പിന്തുണയോടെ നടന്ന വംശഹത്യയാണ് 1984 ലെ സിഖ് വിരുദ്ധ കലാപവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം വിരുദ്ധ കലാപങ്ങളും. പൊലീസും അധികാരികളും രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിനു വിരുദ്ധമായാണ് കലാപ സമയത്ത്് പ്രവർത്തിച്ചത്. ഭരണകൂടങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ മനോഭാവമാണ് ഈ കലാപങ്ങളിൽ വ്യക്തമാവുന്നത്.
കലാപത്തിനു നേതൃത്വം നൽകിയ ചില കോൺഗ്രസ് നേതാക്കൾ മഹത്വവൽക്കരിക്കപ്പെടുകയും കേന്ദ്രമന്ത്രി പദവി ഉൾപ്പെടെ നൽകി ആദരിക്കപ്പെട്ടതുൾപ്പെടെയുള്ള ദൗർഭാഗ്യകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കമൽ നാഥ് ഇപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്.
84 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് ഒരിക്കലും ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് എം.കെ ഫൈസി പറഞ്ഞു. അതേപോലെ തന്നെ കോൺഗ്രസ് നേതാക്കൾക്കെതിരായ ശിക്ഷാ വിധിയിൽ സന്തോഷം കൂറുന്ന ബിജെപി, ആർഎസ്എസ് കേഡർമാരും കലാപസമയത്ത് നിരപരാധികളായ സിഖ് ജനത അക്രമിക്കപ്പെടുമ്പോൾ നോക്കിനിൽക്കുകയായിരുന്നു. അന്നും ഇന്നും രാജ്യത്ത് നടക്കുന്ന മനുഷ്യത്വവിരുദ്ധമായ കലാപങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കോൺഗ്രസും ബിജെപിയും ഒരു പോലെ ഉത്തരവാദികളാണ്. നീതിക്കു വേണ്ടി നിയമപോരാട്ടം നടത്തിയ സിഖ് സഹോദരങ്ങളെ എം.കെ ഫൈസി അഭിനന്ദിച്ചു. എന്നാൽ കുറ്റവാളികളിൽ വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്തുതന്നെയാണ്. കോടതി വിധിയിൽ നിന്ന് ഗുണപാഠമുൾക്കൊണ്ട് കുറ്റവാളികളെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസ് തയ്യാറാവണമെന്നും ഫൈസി ആവശ്യപ്പെട്ടു.
അതേസമയം, സമാനമായ നിരവധി കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണെന്നും ഫൈസി വ്യക്തമാക്കി. 1992-93 ൽ മുംബൈയിൽ നടന്ന മുസ്്ലിം വിരുദ്ധകലാപം അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ റിപോർട്ട് അംഗീകരിക്കുകയും ഉടൻ നടപ്പാക്കുകയും വേണം. 26 വർഷം പിന്നിട്ടിട്ടും ബാബരി മസ്ജിദ് ധ്വംസന കേസ് നടപടികൾ ഇന്നും പ്രാരംഭ നടപടികളിൽ തന്നെയാണ്. എന്നാൽ, പ്രതികൾ മഹത്വവൽക്കരിക്കപ്പെടുകയും രാജ്യത്തെ ഉന്നത സ്ഥാനങ്ങളിലേയക്ക് അവരോധിക്കപ്പെടുകയും ചെയ്യുകയാണ്. കുറ്റക്കാരായവർ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും കേന്ദ്രമന്ത്രിമാരായും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരായും സ്ഥാനം കൈയടക്കിയിരിക്കുന്നു. ഇത്തരം കേസുകളിൽ പൊലീസും അന്വേഷണ ഏജൻസികളും ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ബോധപൂർവം കേസ് നടപടികൾ വൈകിപ്പിക്കുന്നതായി ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നു. അതിനാൽ ഇത്തരം ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു.
സിഖ് വിരുദ്ധ കലാപത്തിൽ പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന ബിജെപി നീക്കം ആത്മാർഥമാണെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെക്കൊണ്ട് ശ്രീകൃഷ്ണ കമ്മീഷൻ റിപോർട്ട് നടപ്പാക്കാൻ തയ്യാറാവണം. അതുപോലെ തന്നെ കഴിഞ്ഞ 26 വർഷമായി അനിശ്ചിതമായി കിടക്കുന്നതും ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, എം എം ജോഷി, ഉമാ ഭാരതി, കല്യാൺ സിങ്, വിനയ് കത്യാർ ഉൾപ്പെടെയുള്ളവർ പ്രതികളുമായ ബാബരി മസ്ജിദ് ധ്വംസന കേസിൽ വിചാരണ പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ യുപിയിലെ ബിജെപി സർക്കാരും ആർജ്ജവം കാണിക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു.