- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നത് സമുദായ വഞ്ചന: പി.അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: നിർണ്ണായക ഘട്ടങ്ങളിൽ പാർലമെന്റിലെത്താതെ ബിജെപിക്ക് സഹായകമായ നിലപാട് ആവർത്തിച്ച കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കുകയും എംപി സ്ഥാനത്ത് താങ്ങി നിർത്തുകയും ചെയ്യുന്നത് സമുദായ വഞ്ചനയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. ഈ സംഭവത്തോടെ ലീഗിന്റെ ഫാഷിസ്റ്റ് വിരോധം കൂടുതൽ സംശയത്തിന്റെ നിഴയിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നത് ഇതിന് ബലം നൽകുന്നു. സംഭവിച്ച തെറ്റ് ഏറ്റ് പറയാതെ ന്യായീകരിക്കുന്ന കുഞ്ഞാലിക്കുട്ടിയും പാർട്ടിയും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കാനുള്ള അവകാശത്തെ സ്വയം ചോദ്യം ചെയ്യുകയാണ്. പാർലമെന്റിൽ ലീഗിന് വേണ്ടി സംസാരിക്കാൻ ഒരാൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും അത്കൊണ്ട് കുഞ്ഞാലിക്കുട്ടി ഹാജരാകാത്തതിൽ തെറ്റില്ലെന്നും വാദിക്കുന്നവർ ലീഗിന് രണ്ട് എംപിമാരുടെ ആവശ്യമില്ലെന്ന് സമ്മതിക്കുകയാണ്. പാർലമെന്റ് ബഹിഷ്‌കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എതിർത്ത്
കോഴിക്കോട്: നിർണ്ണായക ഘട്ടങ്ങളിൽ പാർലമെന്റിലെത്താതെ ബിജെപിക്ക് സഹായകമായ നിലപാട് ആവർത്തിച്ച കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കുകയും എംപി സ്ഥാനത്ത് താങ്ങി നിർത്തുകയും ചെയ്യുന്നത് സമുദായ വഞ്ചനയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.
ഈ സംഭവത്തോടെ ലീഗിന്റെ ഫാഷിസ്റ്റ് വിരോധം കൂടുതൽ സംശയത്തിന്റെ നിഴയിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നത് ഇതിന് ബലം നൽകുന്നു.
സംഭവിച്ച തെറ്റ് ഏറ്റ് പറയാതെ ന്യായീകരിക്കുന്ന കുഞ്ഞാലിക്കുട്ടിയും പാർട്ടിയും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കാനുള്ള അവകാശത്തെ സ്വയം ചോദ്യം ചെയ്യുകയാണ്. പാർലമെന്റിൽ ലീഗിന് വേണ്ടി സംസാരിക്കാൻ ഒരാൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും അത്കൊണ്ട് കുഞ്ഞാലിക്കുട്ടി ഹാജരാകാത്തതിൽ തെറ്റില്ലെന്നും വാദിക്കുന്നവർ ലീഗിന് രണ്ട് എംപിമാരുടെ ആവശ്യമില്ലെന്ന് സമ്മതിക്കുകയാണ്.
പാർലമെന്റ് ബഹിഷ്‌കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എതിർത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം പിന്നീടുണ്ടായതാണെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. തികച്ചും വിവേചനപരവും അന്യായവുമായ വ്യവസ്ഥകളുൾക്കൊള്ളുന്ന ഒരു ബില്ലിനെതിരെ എതിർത്ത് വോട്ട് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കുന്ന കാര്യത്തിൽ പോലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഏകോപിപ്പിക്കാൻ കഴിയാതെ ഒളിച്ചോടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നത്.
സേട്ട് സാഹിബിനെയും ബനാത്ത് വാലയെയും പോലെ പാർലമെന്റിൽ മുസ്ലിം സമുദായത്തിന് വേണ്ടി സംസാരിക്കുന്ന ഒരു തീപ്പൊരി നേതാവെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ലീഗ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വോട്ട് പിടിച്ചത്. വോട്ടർമാരോടും മുസ്ലിം സമുദായത്തോടും ധാർമ്മിക ബാധ്യതയുണ്ടെങ്കിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും മജീദ് ഫൈസി പറഞ്ഞു.