കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎ‍ൽഎ യുമായ സി മോയിൻ കുട്ടിയുടെ വേർപാടിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചിച്ചു. ന്യുനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ വക്താവും നാടിന്റെ വികസനത്തിനായി സ്തുത്യർഹമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു മോയീൻ കുട്ടി സാഹിബ്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന കുടുബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുസ്തഫ കൊമ്മേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തിൽ എസ്.ഡി.പി.ഐ ഭാരവാഹികൾ പരേതന്റെ വസതി സന്ദർശിച്ചു.