കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അനുശോചിച്ചു. എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾ, പ്രസ്ഥാന പ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേഷത്തിൽ പറഞ്ഞു.