കണ്ണുർ: വിവാദ മരം കൊളഇയ്ക്ക് കൂട്ടുനിന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസിനെയും മരംമുറി കേസിൽ പ്രതി ചേർക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.മരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. ടിമ്പർ വ്യവസായികൾക്ക് വേണ്ടി മരം മുറിയിൽ അനുകൂല ഉത്തരവുണ്ടാ താൻ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.ഇതോടെ കർഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയതെന്ന സിപിഐയുടെയും സർക്കാരിന്റെയും വാദം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുട്ടിലിൽ ഉൾപ്പെടെ നടന്ന കോടികളുടെ മരംകൊള്ളയും അതിന് വഴിയൊരുക്കിയ സർക്കുലറും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും ഉദ്യേശ പൂർവ്വമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഏതാനും ഉദ്യോഗസ്ഥരെ ബലി കൊടുത്ത് രക്ഷപ്പെടാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്.കാനം രാജേന്ദ്രൻ ഉൾപ്പെടെ സി.പിഐ യു രാ സംസ്ഥാന നേതൃത്വവും അറിഞ്ഞു കൊണ്ടും അവരുടെ ആസുത്രണത്തോടെയും നടന്ന കൊള്ളയാണിത്. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24 നാണ് റവന്യു വകുപ്പ് ഉത്തരവിറക്കുന്നത്. സപ്തംബർ 11നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് കത്തെഴുതുന്നത്.വിവിധ കർഷക സംഘടനകൾ നേരത്തെ സർക്കാരിനെ ബന്ധപ്പെട്ടുവെങ്കിലും അപ്പോഴെന്നും ഉത്തരവിറക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

കർഷകർക്ക് വേണ്ടി സിപിഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.കർഷകരുടെ ഭൂമിയിൽ നിന്നും ചന്ദനമല്ലാത്ത തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിയെടുക്കാൻ അനുമതിയുണ്ടാകണമെന്ന സ്വതന്ത്ര ടിമ്പർ മർച്ചന്റ് അസോസിയേഷൻ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നിവേദനത്തൊടൊപ്പമാണ് ജില്ലാ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. ഈ കാര്യത്തിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ ഇടപെടണമെന്നും കത്തിൽ കൃഷ്ണദാസ് കാനം രാജേന്ദ്രനോട് ആവശ്യപ്പെടുന്നുണ്ട്. കത്തയച്ച് ഒന്നര മാസത്തിനുള്ളിൽ അനുകൂല ഉത്തരവിറക്കുകയും ചെയ്തു ഇതു തെളിയിക്കുന്നത് മരംകൊള്ളയിൽ നടന്നിട്ടുള്ള രാഷ്ട്രിയ ഗൂഢാലോചനയാണ്.

മരംകൊള്ളയിൽ ഇടപെട്ടതിന്റെ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ കാനം രാജേന്ദ്രനെയും പി.കെ കൃഷ്ണദാസിനെയും പ്രതിചേർക്കാൻ പൊലിസ് തയ്യാറാകണമെന്ന് പി.അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു മരംമുറി കേസ് പ്രതികളിൽ നിന്ന് സിപിഐ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എത്ര പണം ലഭിച്ചുവെന്നതിനെ കുറിച്ചും അന്വേഷണം വേണം വനം, റവന്യു വകുപ്പുകൾ സിപിഐയിൽ നിന്ന് എടുത്ത് മാറ്റി നീതി പുർവ്വകമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണം.

സ്വതന്ത്ര ടിമ്പർ മർച്ചന്റ് അസോ.മലപ്പുറം ജില്ലാ സെക്രട്ടറി ജോസ് അഗസ്റ്റിൽ സിപിഐ അനുഭാവിയാണ്. മുട്ടിൽ മരം മുറി കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിൻ മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷനൽറ് പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഫോണിലേയ് വിളിച്ച വിവരവും നേരത്തെ പുറത്തു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ പി.കെ ഉസ്മാൻ ,പി എം അഹമ്മദ് എന്നിവരും പങ്കെടുത്തു.