മലപ്പുറം: മൂവാറ്റുപുഴ അഷ്റഫ് മൗലവിയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പി. അബ്ദുൽ ഹമീദ് (കോഴിക്കോട്), തുളസീധരൻ പള്ളിക്കൽ (ആലപ്പുഴ), കെ.കെ. റൈഹാനത്ത് (എറണാകുളം) എന്നിവർ വൈസ് പ്രസിഡന്റുമാരും റോയ് അറയ്ക്കൽ (എറണാകുളം), അജ്മൽ ഇസ്മായിൽ (എറണാകുളം), പി.കെ. ഉസ്മാൻ (തൃശൂർ) എന്നിവർ ജനറൽ സെക്രട്ടറിമാരും എ.കെ. സലാഹുദ്ദീൻ (കൊല്ലം) ട്രഷററുമാണ്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി. അബ്ദുൽ മജീദ് ഫൈസി, സിപിഎ. ലത്തീഫ്, അൻസാരി ഏനാത്ത്, എസ്‌പി. അമീർ അലി, മുസ്തഫ പാലേരി, അഷ്റഫ് പ്രാവച്ചമ്പലം, വി എം. ഫൈസൽ, ശശി പഞ്ചവടി, ലസിത അസീസ്, എൽ. നസീമ, മഞ്ജുഷ മാവിലാടം എന്നിവരെയും രണ്ടു ദിവസമായി പുത്തനത്താണിയിൽ നടന്ന സംസ്ഥാന പ്രതിനിധി സഭ തെരഞ്ഞെടുത്തു.

ഭാരവാഹികളുടെ പ്രഖ്യാപനം ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി നിർവഹിച്ചു. ദേശീയ പ്രവർത്തക സമിതി അംഗം പ്രഫ. പി. കോയ, എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമൻ ഇന്ത്യ മൂവ്മെന്റ്? സംസ്ഥാന ജനറൽ സെക്രട്ടറി എ.എൽ. ഇർഷാന, ഡോ. സി.എച്ച്. അഷറഫ് എന്നിവർ സംസാരിച്ചു.