- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കെടുതി: സർക്കാർ നിഷ്‌ക്രിയത്വം ദുരന്ത ഭൂമിയിലെ ജനങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിലാക്കുന്നു- എസ്ഡിപിഐ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വം വിവിധ ജില്ലകളിലുണ്ടായ അതിദാരുണമായ മഴക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട കർഷരും വ്യാപാരികളുമുൾ പ്പെടെയുള്ളവരുടെ പുനരധിവാസം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഏറ്റവും അധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചത് കോട്ടയം, ഇടുക്കി ജില്ലകളിലാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ കാണാതായവരുടെ തിരച്ചിൽ ആരംഭിച്ചതുപോലും ഒരു ദിവസം വൈകിയായിരുന്നു. കോട്ടയം ജില്ലയിൽ മാത്രം 65 ഓളം വീടുകൾ പൂർണമായും 170 ഓളം വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്.
ഈ കുടുംബങ്ങളിലുള്ളവരെയെല്ലാം താൽക്കാലിക കേന്ദ്രങ്ങളിൽ പാർപ്പിച്ചെങ്കിലും അവർക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായം വരെ ചെയ്യുന്നതിൽ സാമൂഹിക-സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളുമാണ് മുന്നിലുണ്ടായിരുന്നത്. ഇവിടെയൊന്നും ക്രിയാൽമകമായി ഇടപെടാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സാധിച്ചില്ലെന്ന ആക്ഷേപമാണ് പ്രദേശവാസികൾ പങ്കുവെക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലായി 200 കോടിയിലധികം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് ഔദ്യോഗിക കണക്ക്. കാർഷിക, വ്യാപാര, ക്ഷീര മേഖലയിലുൾപ്പെടെ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ആയിരങ്ങളുടെ ഉപജീവനമാർഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പുനരധിവാസത്തിന് കോടികൾ വകയിരുത്തിയതായി പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും മുൻകഴിഞ്ഞ പ്രകൃതി ദുരന്തങ്ങൾക്കു സമാനമായി ഇതും വെള്ളത്തിൽ വരച്ച വര പോലെയായിരിക്കുന്നു. വികസനത്തിന്റെ പേരിൽ പ്രകൃതിക്കുമേൽ നടത്തുന്ന കൈയേറ്റങ്ങളാണ് ദുരന്തങ്ങൾ ആവർത്തിക്കാനിടയാകുന്നതെന്ന് വ്യക്തമാകുമ്പോഴും സർക്കാരിന് ഇത് ഗുണപാഠമാകുന്നില്ല. കെ റെയിൽ പോലുള്ള സംസ്ഥാനത്തിന്റെ പ്രകൃതിയെയും പരിസ്ഥിതിയെയും തകർക്കുന്ന പദ്ധതികളുമായി മുമ്പോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേരളത്തിലെ ജനങ്ങളുടെ ജീവൻ പണയം വെച്ചുള്ള ചൂതാട്ടമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ കെ എസ് ഷാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി ആർ സിയാദ്, പി അബ്ദുൽ മജീദ് ഫൈസി, അൻസാരി ഏനാത്ത്, എസ് പി അമീർ അലി, അഷ്റഫ് പ്രാവച്ചമ്പലം സംസാരിച്ചു.