കോഴിക്കോട്: ഹരിയാനയിലെ ഫരീദാബദിൽ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിൽ ദലിതുകളെ പട്ടികളോട് ഉപമിച്ച കേന്ദ്ര മന്ത്രി വി.കെ സിങിനെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ സ്ഥംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം. അഷ്‌റഫ് ആവശ്യപ്പെട്ടു.

പൗരന്മാരെ തുല്യമായി പരിഗണിക്കുമെന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയുടെ പ്രസ്ഥാവന ദലിതുകളോടുള്ള അയിത്തവും ആവഗ്‌നതയും പ്രകടമാക്കുന്നതാണ്. സത്യപ്രതിജ്ഞയുടെ നഗ്‌നമായ ഈ പരാമർശത്തിലൂടെ മന്ത്രി വ്യക്തമാക്കിയട്ടുള്ളത്. ഇത്തരം മനോഭാവമുള്ള ആളുകൾ ഭരണം കയ്യാളുമ്പോൾ ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള വിതൂര സാധ്യതപോലും ഇല്ലാതാകുകയാണ് ചെയ്യുന്നത്. നായാടി മുതൽ നമ്പൂതിരിവരെയുള്ളവരുടെ വിശാല ഐക്യത്തിനുവേണ്ടി വാധിക്കുന്നവർ ഇത്തരം സംഭവങ്ങളോട് സ്വീകരിക്കുന്ന സമീപനം അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നകിന് തുല്യമാണ്.

നരന്ദ്രമോദി അധികാരത്തിലേറിയ ശേഷം ദലിതുകൾക്കുനേരെയുള്ള അക്രമണം പീഡിജനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. അക്രമികാരികളെ അമർച്ച ചെയ്യാൻ ഭരണകൂടം തയ്യാറാകുന്നില്ലെന്ന് മാത്രമല്ല. പലപ്പോഴും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഭരണ കർത്താക്കളിൽ നിന്നുണ്ടാകുന്നത്. ഇതിനെതിരെ മുഴുവൻ മതേതര വിശ്വാസികളും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.