കോഴിക്കോട്: ജനങ്ങൾ നൽകിയ അധികാരം ധുർവിനിയോഗം ചെയത് അനർഹരായ ബന്ധുമിത്രാതികൾക്ക് സർക്കാർ സംവിധാനത്തിന്റെ ഉന്നത പദവികളിൽ വഴിവിട്ട് നിയമനം നൽകിയ വ്യവസായ വകുപ്പ്മന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫ് സർക്കാറിന്റെ സ്വജനപക്ഷപാതിത്വവും അഴിമതിയും പൊറുതി മുട്ടിയാണ് കേരള ജനത ഇടതു മുന്നണിയെ അധികാരത്തിലേറ്റിയത്. സാധാരണക്കാരായ അനവധി പ്രവർത്തകരെ രക്തസാക്ഷികളാക്കി കെട്ടിയുയർത്തിയ സിപിഐ(എം) സ്ഥാപിത സവർണ്ണ താത്പര്യങ്ങളാണ് ഇന്ന് സംരക്ഷിക്കുന്നത്.

പാർട്ടിയെയും സർക്കാരിനെയും കുടുംബ സ്വത്താക്കിത്തീർക്കാനുള്ള ചില പാർട്ടി നേതാക്കളുടെ ദുരാഗ്രഹമാണ് ഇന്ന് സിപിഐ(എം) നേരിടുന്ന പ്രതിസന്ധി. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ പാർട്ടിക്കുവേണ്ടി തെരു വിലിറങ്ങുമ്പോൾ വരമ്പത്ത് കൂലി വാങ്ങുന്നത് നേതാക്കന്മാരുടെ ബന്ധുക്കളാണെന്ന് സാധാരണ പാർട്ടി പ്രവർത്തകർ ഇനിയെങ്കിലും മനസ്സിലാക്കണം.

മന്ത്രി ഇ.പി ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ (ഒക്ടോബർ 13 വ്യാഴം) പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, റോയ് അറക്കൽ, എ.കെ മജീദ്, ജലീൽ നീലാമ്പ്ര എന്നിവർ സംസാരിച്ചു.