- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊല:ലീഗ് ഗുണ്ടായിസം വളർത്തുന്നു:അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: കണ്ണൂർ സിറ്റിയിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ലീഗ് ഗുണ്ടായിസത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ശക്തമായി അപലപിച്ചു. തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അറുംകൊലക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ഫാറൂഖിന്റെ കൊലയാളി മുസ്ലിംലീഗ് നേതാക്കളുടെ സർവ്വ ഒത്താശയും പറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകളുടെ നേതാവാണ്. യു.ഡി.എഫ് ഭരണത്തിന്റെ തണലിൽ അതിരുവിട്ട സംരക്ഷണമാണ് മുസ്ലിം ലീഗ് ഇവർക്ക് നൽകിയത്. നിരന്തരമായി തുടരുന്ന കൊലപാതകങ്ങളുടെയും ഹർത്താലുകളുടെയും പേരിൽ ശക്തമായ ജനരോഷത്തിൽ നിന്ന് സിപിഎമ്മിനെയും ബിജെപിയെയും രക്ഷിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലീഗ് നേതൃത്വം കണ്ണൂരിൽ സമാധാനവും ഫാഷിസ്റ്റ് വിരുദ്ധ ഐക്യവും ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ഫാറൂഖിന്റെ കൊലയാളികളെ തള്ളിപ്പറയാൻ തയ്യാറാവണം. കൃത്യം നടത്തിയ ആൾ മാത്രമല്ല അതിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പൊലീസ്
കോഴിക്കോട്: കണ്ണൂർ സിറ്റിയിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ലീഗ് ഗുണ്ടായിസത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ശക്തമായി അപലപിച്ചു.
തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അറുംകൊലക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ഫാറൂഖിന്റെ കൊലയാളി മുസ്ലിംലീഗ് നേതാക്കളുടെ സർവ്വ ഒത്താശയും പറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകളുടെ നേതാവാണ്. യു.ഡി.എഫ് ഭരണത്തിന്റെ തണലിൽ അതിരുവിട്ട സംരക്ഷണമാണ് മുസ്ലിം ലീഗ് ഇവർക്ക് നൽകിയത്.
നിരന്തരമായി തുടരുന്ന കൊലപാതകങ്ങളുടെയും ഹർത്താലുകളുടെയും പേരിൽ ശക്തമായ ജനരോഷത്തിൽ നിന്ന് സിപിഎമ്മിനെയും ബിജെപിയെയും രക്ഷിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലീഗ് നേതൃത്വം കണ്ണൂരിൽ സമാധാനവും ഫാഷിസ്റ്റ് വിരുദ്ധ ഐക്യവും ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ഫാറൂഖിന്റെ കൊലയാളികളെ തള്ളിപ്പറയാൻ തയ്യാറാവണം. കൃത്യം നടത്തിയ ആൾ മാത്രമല്ല അതിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.