- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐ ഭൂരേഖ പ്രകാശനം നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും സ്വദേശ- വിദേശ കുത്തക കമ്പനികളുടെയും രാഷ്ട്രീയ പിന്തുണയുള്ള സാമുദായിക ശക്തികളുടെയും സംഘടിത ഭൂമി കയ്യേറ്റത്തെക്കുറിച്ചും പ്രതിബാധിക്കുന്ന ഭൂരേഖ പുസ്തകത്തിന്റെ പ്രകാശനം (2016 ഒക്ടോബർ 18) നാളെ മൂന്ന് മണിക്ക് വിജെടി ഹാളിൽ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. ഭൂമിയെ സംബന്ധിച്ച് നൂറിലധികം നിയമങ്ങൾ രാജ്യത്തുണ്ടായിട്ടും നാൾക്കുനാൾ ഭൂരഹിതരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സംസ്ഥാനത്ത് മാറിമാറി ഭരണം പങ്കിട്ട ഇടത്-വലത് മുന്നണികളുടെ കോർപ്പറേറ്റ് പ്രീണന നിഷിപ്ത താൽപര്യങ്ങളുടെ ഭാഗമായിട്ടാണ്. പാട്ടകരാർ കാലാവധി കഴിഞ്ഞിട്ടും ആയിരത്തി ഇരുന്നൂറ് കോടിയിലധികം തുക സർക്കാർ ഖജനാവിന് കുടിശ്ശിക വരുത്തിയിട്ടുള്ള ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തുടരുകയാണ്. എസ്ഡിപിഐ 2012 സെപ്റ്റംബർ 27 ന് പാലക്കാട് പ്രഖ്യാപിച്ച രണ്ടാം ഭൂസമരത്തിന്റെ പ്രഥമ ചുവടുവെപ്പാണ് ഭൂരേഖാ പ്രകാശനം. സംസ്ഥാനത്തെ ഭൂമിയുടെ അനധികൃത ഉ
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും സ്വദേശ- വിദേശ കുത്തക കമ്പനികളുടെയും രാഷ്ട്രീയ പിന്തുണയുള്ള സാമുദായിക ശക്തികളുടെയും സംഘടിത ഭൂമി കയ്യേറ്റത്തെക്കുറിച്ചും പ്രതിബാധിക്കുന്ന ഭൂരേഖ പുസ്തകത്തിന്റെ പ്രകാശനം (2016 ഒക്ടോബർ 18) നാളെ മൂന്ന് മണിക്ക് വിജെടി ഹാളിൽ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ.
ഭൂമിയെ സംബന്ധിച്ച് നൂറിലധികം നിയമങ്ങൾ രാജ്യത്തുണ്ടായിട്ടും നാൾക്കുനാൾ ഭൂരഹിതരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സംസ്ഥാനത്ത് മാറിമാറി ഭരണം പങ്കിട്ട ഇടത്-വലത് മുന്നണികളുടെ കോർപ്പറേറ്റ് പ്രീണന നിഷിപ്ത താൽപര്യങ്ങളുടെ ഭാഗമായിട്ടാണ്. പാട്ടകരാർ കാലാവധി കഴിഞ്ഞിട്ടും ആയിരത്തി ഇരുന്നൂറ് കോടിയിലധികം തുക സർക്കാർ ഖജനാവിന് കുടിശ്ശിക വരുത്തിയിട്ടുള്ള ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തുടരുകയാണ്. എസ്ഡിപിഐ 2012 സെപ്റ്റംബർ 27 ന് പാലക്കാട് പ്രഖ്യാപിച്ച രണ്ടാം ഭൂസമരത്തിന്റെ പ്രഥമ ചുവടുവെപ്പാണ് ഭൂരേഖാ പ്രകാശനം.
സംസ്ഥാനത്തെ ഭൂമിയുടെ അനധികൃത ഉടമസ്ഥാവകാശത്തെക്കുറിച്ച് പൊതു സമൂഹത്തിന് അവബോധം നൽകുന്നതിനാണ് ഭൂരേഖ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.പുസ്തക പ്രകാശനച്ചടങ്ങിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, പിസി ജോർജ്ജ് എംഎൽഎ, മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ, ആർ.സുനിൽ, വേണു കള്ളാർ, രമ്യ കെ.ആർ, രാജേന്ദ്ര പ്രസാദ്, മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, എ.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, എ.ഇബ്രാഹീം മൗലവി, ഭൂസമര പ്രതിനിധികൾ തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പരിസ്ഥിതി മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു