കോഴിക്കോട്: കേരളത്തിൽ എ.പി.എൽ കുടുംബങ്ങൾക്കുള്ള റേഷൻ വിതരണം മുടങ്ങിയതിനു ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സർക്കാരിന്റെ ഉദാസീനതയുമാണ് ഈ ദുരവസ്ഥക്കു കാരണം.ഭക്ഷ്യ സുരക്ഷാ നിയമം നവംബറിനു മുമ്പ് നടപ്പാക്കുന്നതിന് കേന്ദ്രം നൽകിയ അന്ത്യശാസനം ഗൗരവത്തിലെടുക്കാ തിരുന്നതിന്റെ പരിണിത ഫലമാണ് 60 ലക്ഷത്തോളം ഇടത്തരം കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്നത്.

ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അജ്മൽ ഇസ്മായിൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.