- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണം: എസ്.ഡിപിഐ
തിരുവനന്തപുരം: ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങളിൽ ഭൂമിയുടെ ഉടമസ്ഥത ഉൾപ്പെടുത്തി രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അവശ്യപ്പെട്ടു. തിരുവനന്തപുരം വിജെടി ഹാളിൽ (സാംകുട്ടി ജേക്കബ് നഗർ) വച്ച് എസ്.ഡി.പി.ഐ പ്രഖ്യാപിച്ച രണ്ടാം ഭൂസമര പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഭൂരേഖ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം നടത്തി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി എന്ന അവകാശവാദം അടിസ്ഥാന രഹിതമാണ്. അടിസ്ഥാന ജനതയെ കോളനി ജീവിതത്തിലേക്ക് ഒതുക്കിയത് ഭൂപരിഷ്‌കരണമല്ല, മറിച്ച് പാർശ്വവത്കരണമാണ്. തലചായിക്കാൻ ഒരുതരി മണ്ണുപോലും സ്വന്തമായിട്ടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ പിഞ്ചുകുഞ്ഞുങ്ങളുമായി തെരുവോരങ്ങളിൽ അരക്ഷിതരായി കഴിഞ്ഞു കൂടുമ്പോൾ സ്വദേശ വിദേശ കുത്തകകളും വ്യക്തികളും സംസ്ഥാനത്തിന്റെ പന്ത്രണ്ടുശതമാനത്തോളം ഭൂമി എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് അനധികൃതമായി കൈവശപ്പെടുത്തി അനുഭവിച്ചുവരികയാണ്. ഇത് നിയമവിധേയന
തിരുവനന്തപുരം: ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങളിൽ ഭൂമിയുടെ ഉടമസ്ഥത ഉൾപ്പെടുത്തി രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അവശ്യപ്പെട്ടു. തിരുവനന്തപുരം വിജെടി ഹാളിൽ (സാംകുട്ടി ജേക്കബ് നഗർ) വച്ച് എസ്.ഡി.പി.ഐ പ്രഖ്യാപിച്ച രണ്ടാം ഭൂസമര പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഭൂരേഖ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണം നടത്തി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി എന്ന അവകാശവാദം അടിസ്ഥാന രഹിതമാണ്. അടിസ്ഥാന ജനതയെ കോളനി ജീവിതത്തിലേക്ക് ഒതുക്കിയത് ഭൂപരിഷ്‌കരണമല്ല, മറിച്ച് പാർശ്വവത്കരണമാണ്. തലചായിക്കാൻ ഒരുതരി മണ്ണുപോലും സ്വന്തമായിട്ടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ പിഞ്ചുകുഞ്ഞുങ്ങളുമായി തെരുവോരങ്ങളിൽ അരക്ഷിതരായി കഴിഞ്ഞു കൂടുമ്പോൾ സ്വദേശ വിദേശ കുത്തകകളും വ്യക്തികളും സംസ്ഥാനത്തിന്റെ പന്ത്രണ്ടുശതമാനത്തോളം ഭൂമി എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് അനധികൃതമായി കൈവശപ്പെടുത്തി അനുഭവിച്ചുവരികയാണ്. ഇത് നിയമവിധേയന തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ആർജ്ജവം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ലക്ഷ്യം നേടുംവരെ സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭൂരേഖ പ്രകാശനം മനുഷ്യാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ അഡ്വ.പി.എ പൗരൻ ചെങ്ങറ സമര സമിതി നേതാവ് സുഗതൻ പാറ്റൂരിന് നൽകി നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.സി ജോർജ്ജ് എംഎൽഎ മുഖ്യാഥിതിയായിരുന്നു. മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.കെ മനോജ്കുമാർ, ആർ.സുനിൽ, രമ്യ കെ.ആർ, അജ്മൽ ഇസ്മായിൽ, റോയി അറക്കൽ, പി.കെ ഉസ്മാൻ, എ.കെ സലാഹുദ്ദീൻ, വനജാഭരതി, എ.ഇബ്രാഹീം മൗലവി, കുന്നിൽ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.