- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകസിവിൽകോഡ് ബഹുസ്വരത തകർക്കാനുള്ള ബിജെപി നീക്കം - എസ്.ഡി.പി.ഐ
കോഴിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകസിവിൽകോഡ് ഇന്ത്യയുടെ ബഹുസ്വരതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി. ഏകസിവിൽകോഡ് ഇരുതല മൂർച്ചയുള്ള ആയുധമാണ്. രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയിൽ നീതിയും തുല്യതയും കൊണ്ടുവരാൻ ശ്രമിക്കാതെ മതന്യൂനപക്ഷങ്ങളുടെയും ഗോത്രവർഗ-ആദിവാസി വിഭാഗങ്ങളുടെയും വിശേഷാധികാരത്തെ എടുത്തുകളഞ്ഞ് ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഏകസിവിൽകോഡ് ബിജെപിയുടെ രാഷ്്ട്രീയ ആയുധമാണ്. ഇന്ത്യൻ ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും അതിൽ നിന്ന് രാഷ്്ട്രീയ നേട്ടമുണ്ടാക്കാനുമാണ് അവരുടെ ശ്രമം. ഇതിനെതിരേ നവംബർ 1 മുതൽ 30 വരെ ബോധവൽക്കരണം സംഘടിപ്പിക്കുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ ഇസ്്മായിൽ, റോയ് അറക്കൽ, പി.കെ. ഉസ്മാൻ, റൈഹാനത്ത്, ജലീൽ നീലാമ്പ്ര, അഡ്വ.കെ.എം. അഷ്റഫ്, പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, യഹ്യ കോയ തങ്ങൾ, എ. സൈനബ ത
കോഴിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകസിവിൽകോഡ് ഇന്ത്യയുടെ ബഹുസ്വരതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി. ഏകസിവിൽകോഡ് ഇരുതല മൂർച്ചയുള്ള ആയുധമാണ്. രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയിൽ നീതിയും തുല്യതയും കൊണ്ടുവരാൻ ശ്രമിക്കാതെ മതന്യൂനപക്ഷങ്ങളുടെയും ഗോത്രവർഗ-ആദിവാസി വിഭാഗങ്ങളുടെയും വിശേഷാധികാരത്തെ എടുത്തുകളഞ്ഞ് ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ.
ഏകസിവിൽകോഡ് ബിജെപിയുടെ രാഷ്്ട്രീയ ആയുധമാണ്. ഇന്ത്യൻ ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും അതിൽ നിന്ന് രാഷ്്ട്രീയ നേട്ടമുണ്ടാക്കാനുമാണ് അവരുടെ ശ്രമം. ഇതിനെതിരേ നവംബർ 1 മുതൽ 30 വരെ ബോധവൽക്കരണം സംഘടിപ്പിക്കുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ ഇസ്്മായിൽ, റോയ് അറക്കൽ, പി.കെ. ഉസ്മാൻ, റൈഹാനത്ത്, ജലീൽ നീലാമ്പ്ര, അഡ്വ.കെ.എം. അഷ്റഫ്, പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, യഹ്യ കോയ തങ്ങൾ, എ. സൈനബ തുടങ്ങിയവർ സംസാരിച്ചു. മലബാർ ഹൗസിൽ ചേർന്ന വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.