തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വർക്കലയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ.

കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇന്നലെ മരണപ്പെട്ട രാഘവൻ. മനുഷ്യജീവന് സർക്കാർ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ലെന്നതാണ് ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണി ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ ദിനംതോറും ആളുകളെയും വീട്ടുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മനുഷ്യരുടെ ജീവനെടുക്കുന്ന ശത്രുക്കളുടെ രൂപത്തിലേക്ക് തെരുവ്നായ്ക്കൾ വളർന്നിട്ടും വാക്സിൻ മാഫിയകൾക്ക് കീഴൊതുങ്ങി ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെയാണ് വേണ്ടത്. ജനങ്ങളുടെ ജീവന് സംരക്ഷണമൊരുക്കുക എന്നുള്ളത് ജനാധിപത്യ സർക്കാരുകളുടെ ബാധ്യതയാണ്. ഭരണഘടനാപരമായ ഈ ബാധ്യത നിറവേറ്റുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ ഒരുപോലെ പരാജയപ്പെട്ടി രിക്കുകയാണ്. ഭരണകൂടങ്ങൾ നോക്കു കുത്തികളാകുന്ന ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ ജീവന് സംരക്ഷണം ഉറപ്പാക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി