- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നജീബിന്റെ തിരോധാനം: പൊലീസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കുക - എസ്.ഡി.പി.ഐ
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിനെക്കുറിച്ചുള്ള അന്വേഷണം ബിജെപി അട്ടിമറിക്കുകയാണെന്നും പൊലീസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. ഈ മാസം 14-ന് കാണാതായ നജീബിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. എബിവിപി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി വിദ്യാർത്ഥികൾ മൊഴി നൽകിയെങ്കിലും ഇത് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. നജീബിനെ മർദ്ദിച്ചവർ യുണിവേഴ്സിറ്റിയിൽ സ്വൈര്യവിഹാരം നടത്തുന്നതായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് രോഹിത്ത് പാണ്ഡേ ആരോപിച്ചിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാവാത്തതിന് പിന്നിൽ കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നജീബിന്റെ തിരോധാനം പൊലീസ്-ബിജെപി ഒത
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിനെക്കുറിച്ചുള്ള അന്വേഷണം ബിജെപി അട്ടിമറിക്കുകയാണെന്നും പൊലീസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. ഈ മാസം 14-ന് കാണാതായ നജീബിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. എബിവിപി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി വിദ്യാർത്ഥികൾ മൊഴി നൽകിയെങ്കിലും ഇത് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. നജീബിനെ മർദ്ദിച്ചവർ യുണിവേഴ്സിറ്റിയിൽ സ്വൈര്യവിഹാരം നടത്തുന്നതായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് രോഹിത്ത് പാണ്ഡേ ആരോപിച്ചിരുന്നു.
ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാവാത്തതിന് പിന്നിൽ കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നജീബിന്റെ തിരോധാനം പൊലീസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രാദേശിക തലങ്ങളിൽ ഇന്ന് (28.10.2016 വെള്ളി) പ്രതിഷേധ പ്രകടനം നടത്താൻ എസ്ഡിപിഐ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. തുളസീധരൻ പള്ളിക്കൽ, എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, അഡ്വ.കെ.എം അഷ്റഫ്, പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, യഹിയ തങ്ങൾ, റോയ് അറക്കൽ, പി.കെ ഉസ്മാൻ, ജലീൽ നീലാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.