- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശകുത്തകകളിൽ നിന്ന് വീണ്ടെടുക്കുക''അവകാശ പ്രഖ്യാപനം നാളെ
തിരുവനന്തപുരം: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളിൽ നിന്ന് വീണ്ടെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ കേരള പിറവി ദിനമായ നാളെ (നവംബർ ഒന്ന്) മണ്ഡലം തലങ്ങളിൽ അവകാശ പ്രഖ്യാപനം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ. 1947 നു ശേഷവും കേരളത്തിന്റെ ഭൂമേഖലയിൽ വൈദേശികാധിപത്യം നിലനിൽക്കുകയാണ്. കേരളത്തിന്റെ റവന്യൂ ഭൂമിയുടെ 58 ശതമാനം, അതായത് 5 ലക്ഷത്തിൽപ്പരം ഏക്കർ ഉൾപ്പെടെ പതിനേഴ് ലക്ഷത്തിലേറെ ഏക്കർ സ്ഥലം തോട്ട ഭൂമിയായി സ്വദേശ-വിദേശ കുത്തകകൾ കയ്യടക്കി വച്ചിരിക്കുകയാണ്. അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഭൂമി കയ്യേറ്റങ്ങളെ സംരക്ഷിക്കുന്നതിനു വണ്ട സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിൽ മത്സരിക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. 76,000 ഏക്കർ ഭൂമിയിൽ ഹാരിസൺസിന് അവകാശമില്ല എന്ന 2005 ലെ ലാന്റ് റവന്യൂ കമ്മീഷണർ നിവേദിത പി ഹരന്റെ റിപ്പോർട്ടും
തിരുവനന്തപുരം: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളിൽ നിന്ന് വീണ്ടെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ കേരള പിറവി ദിനമായ നാളെ (നവംബർ ഒന്ന്) മണ്ഡലം തലങ്ങളിൽ അവകാശ പ്രഖ്യാപനം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ.
1947 നു ശേഷവും കേരളത്തിന്റെ ഭൂമേഖലയിൽ വൈദേശികാധിപത്യം നിലനിൽക്കുകയാണ്. കേരളത്തിന്റെ റവന്യൂ ഭൂമിയുടെ 58 ശതമാനം, അതായത് 5 ലക്ഷത്തിൽപ്പരം ഏക്കർ ഉൾപ്പെടെ പതിനേഴ് ലക്ഷത്തിലേറെ ഏക്കർ സ്ഥലം തോട്ട ഭൂമിയായി സ്വദേശ-വിദേശ കുത്തകകൾ കയ്യടക്കി വച്ചിരിക്കുകയാണ്. അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഭൂമി കയ്യേറ്റങ്ങളെ സംരക്ഷിക്കുന്നതിനു വണ്ട സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിൽ മത്സരിക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
76,000 ഏക്കർ ഭൂമിയിൽ ഹാരിസൺസിന് അവകാശമില്ല എന്ന 2005 ലെ ലാന്റ് റവന്യൂ കമ്മീഷണർ നിവേദിത പി ഹരന്റെ റിപ്പോർട്ടും ഹാരിസൺസിന്റെ ഭൂമി സർക്കാരിന്റെ ഭൂമിയാണെന്ന 2010 ലെ അസിസ്റ്റന്റ് ലാന്റ റവന്യ കമ്മീഷൻ സജിത്ത് ബാബുവിന്റെ റിപ്പോർട്ടും ഹാരിസൺസിന്റെ കയ്യിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന ജസ്റ്റീസ് എൽ.മനോഹരന്റെ റിപ്പോർട്ടും കൈവശം വച്ച് അനങ്ങാതിരിക്കുകയാണ് സർക്കാർ.
2013 ഫെബ്രുവരി 16 ന് ഭൂമി ഏറ്റെടുക്കാൻ സർക്കാറിനെ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനങ്ങാപ്പറ നയം സ്വീകരിക്കുകയായിരുന്നു യുഡിഎഫ് സർക്കാർ. സർക്കാറിന് വേണ്ടി ശക്തിയുക്തം കേസ് വാദിച്ച അഡ്വ.സുശീല ആർ ഭട്ടിനെ ഒഴിവാക്കു കയും, ഭൂമി മുറിച്ച് വിറ്റ കേസിൽ ഹാരിസൻസിന്റെ നടപടികൾ ശരിയാണെന്ന് കോടതിയിൽ വാദിച്ച രഞ്ജിത് തമ്പാനെ അസി: ഏ.ജിയാക്കിയും പിണറായി സർക്കാർ തങ്ങളുടെ കോർപ്പറേറ്റു വിധേയത്വം പ്രകടിപ്പിച്ചു കഴിഞ്ഞു.
കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുന്നതിന് കൂട്ടു നിൽക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളിൽ നിന്നും വീണ്ടെടുത്ത് മുഴവൻ ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഴുവൻ ജനാധിപത്യ വിശ്വാസികളും അവകാശ പ്രഖ്യാപനവുമായി സഹകരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.