കോഴിക്കോട്: എസ്ഡിപിഐ പയ്യാനക്കൽ മേഖലാകമ്മിറ്റി കെ.പി സലീമിന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം മകൻ ജിൻഷാദിന് നൽകി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി നിർവ്വഹിച്ചു.കോഴിക്കോട് നടക്കാവിൽ വച്ച് രണ്ട് വർഷം മുമ്പ് ആക്സിഡന്റിൽ മരണപ്പെട്ട സലീമിന്റെ കുടുംബത്തിനാണ് പയ്യാനക്കൽ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, കോർപ്പറേഷൻ കൗൺസിലർ അഡ്വ.സി.എ സീനത്ത്, മുസ്്ലിം ലീഗ് മേഖല പ്രസിഡന്റ് കെ. അസീസ്, അഡ്വ സുധാകരൻ, മുസ്്ലിം അസോസിയേഷൻ കുവൈറ്റ് പ്രതിനിധി സലീം, വെൽഫയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അൻസാരി, എസ്ഡിപിഐ നേതാക്കളായ എഞ്ചിനിയർ എം.എ സലീം, ഫായിസ് മുഹമ്മദ്, മുഹമ്മദ് റാഫി, റഊഫ് കുറ്റിച്ചിറ, റിയാസ് പയ്യാനക്കൽ, ജാഫർ പുതിയകത്ത് തുടങ്ങിയവർ സംസാരിച്ചു.