- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡ്.പി.ഐ നിയമ സഭാ മാർച്ച് നാളെ; അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള സർക്കാർ മതേതരമാവുക എന്നാവശ്യപ്പെട്ടു കൊണ്ട് എസ്.ഡ്.പി.ഐ നടത്തുന്ന നിയമ സഭാ മാർച്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. നാളെ (08-11-16 ചൊവ്വ) രാവിലെ 10.30 പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ചിന് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.ജാതിയും മതവും നോക്കി യു.എ.പി.എ ചുമത്തുന്ന രീതി നിർത്തലാക്കുക, മുസ്ലിം സ്ഥാപനങ്ങൾക്കെതിരെ പൊലീസിലെ ഒരു വിഭാഗം നടത്തുന്ന ഗൂഢ നീക്കങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സംസ്ഥാന പ്രചരണ കാംപയ്നിന്റെ ഭാഗമായാണ് നിയമ സഭാ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ പൊലീസ് കേസെടുത്ത ഗോപാലകൃഷ്ണൻ, ശശികല, ഷംസുദ്ധീൻ പാലത്ത് എന്നിവരിൽ ഷംസുദ്ധീന് മാത്രം യു.എ.പി.എ ചുമത്തിയ കേരള സർക്കാർ ഈ ഭീകര നിയമം മുസ്ലീകൾക്കും, ദലിത്, ആദിവാസികൾക്കും സംവരണം ചെയ്തിരിക്കുകയാണ്. ഇലക്ഷൻ ബഹിഷ്‌കരണാഹ്വാനം നടത്തിയ ആദിവാസികളായ ചാത്തുവും ഗൗരിയും യു.എ.പി.എ പ്രകാരം ഇപ്പോഴും ജയിലിൽ തന്നെയാണ്. പരാതി മാത്രം
തിരുവനന്തപുരം: കേരള സർക്കാർ മതേതരമാവുക എന്നാവശ്യപ്പെട്ടു കൊണ്ട് എസ്.ഡ്.പി.ഐ നടത്തുന്ന നിയമ സഭാ മാർച്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.
നാളെ (08-11-16 ചൊവ്വ) രാവിലെ 10.30 പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ചിന് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.ജാതിയും മതവും നോക്കി യു.എ.പി.എ ചുമത്തുന്ന രീതി നിർത്തലാക്കുക, മുസ്ലിം സ്ഥാപനങ്ങൾക്കെതിരെ പൊലീസിലെ ഒരു വിഭാഗം നടത്തുന്ന ഗൂഢ നീക്കങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സംസ്ഥാന പ്രചരണ കാംപയ്നിന്റെ ഭാഗമായാണ് നിയമ സഭാ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ പൊലീസ് കേസെടുത്ത ഗോപാലകൃഷ്ണൻ, ശശികല, ഷംസുദ്ധീൻ പാലത്ത് എന്നിവരിൽ ഷംസുദ്ധീന് മാത്രം യു.എ.പി.എ ചുമത്തിയ കേരള സർക്കാർ ഈ ഭീകര നിയമം മുസ്ലീകൾക്കും, ദലിത്, ആദിവാസികൾക്കും സംവരണം ചെയ്തിരിക്കുകയാണ്.
ഇലക്ഷൻ ബഹിഷ്‌കരണാഹ്വാനം നടത്തിയ ആദിവാസികളായ ചാത്തുവും ഗൗരിയും യു.എ.പി.എ പ്രകാരം ഇപ്പോഴും ജയിലിൽ തന്നെയാണ്. പരാതി മാത്രം പരിഗണിച്ച് അന്വേഷണം നടത്താതെ യു.എ.പി.എ പ്രയോഗിച്ചതും ഈ സർക്കാരിന്റെ കാലത്താണ്. ജാതിയും മതവും നോക്കി പൗരന്മാർക്കിടയിൽ വിവേചനപൂർവ്വം ഇടപെടുന്ന സർക്കാരിന്റെ രീതി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. താൽകാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സംഘപരിവാർ അജണ്ട നടപ്പാക്കുന്ന സർക്കാർ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കുകയാണ് ചെയ്യുന്നത്.
കേന്ദ്രത്തിലിരിക്കുന്ന സംഘപരിവാർ ഗവൺമെന്റിന്റെ പിന്തുണയോടെ ഹിന്ദുത്വ ശക്തികൾ നടത്തികൊണ്ടിരിക്കുന്ന വ്യാപകമായ അതിക്രമങ്ങളിൽ രാജ്യത്തെ ദലിതുകളും ആദിവാസികളും ന്യുനപക്ഷങ്ങളുൾപ്പെടെയുള്ള വിഭാഗങ്ങൾ കടുത്ത അരക്ഷിതാ വസ്ഥയിലാണ്. ഇതിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സംഘപരിവാർ നുണ പ്രചരണങ്ങളെ ഏറ്റുപിടിക്കുന്ന മുഖ്യമന്ത്രി ആർ.എസ്.എസ് ന്റെ വിധ്വംസക പ്രവർത്തനങ്ങളോട് മൃദുസമീപനമാണ് സ്വീകരിക്കു ന്നതെന്നതിന് സമീപകാല സംഭവങ്ങൾ സാക്ഷിയാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ മതേതരമാവുക എന്നാവശ്യപ്പെട്ട് നിയമ സഭാ മാർച്ച് സംഘടിപ്പിച്ചതെന്നും കേരളത്തിന്റെ സൗഹൃദാന്തരീഷം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന മുഴുവൻ മതേതര വിശ്വാസികളും മാർച്ചിനോട് ഐക്യപ്പെടണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.