- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻകി ബാത്തിലൂടെ നരേന്ദ്ര മോദി വീണ്ടും ജനങ്ങളെ പരിഹസിക്കുന്നു: അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: നോട്ട് പിൻവലിച്ചതിലൂടെ ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി മൻകിബാത്തിലൂടെ വിണ്ടും പൗരന്മാരെ പരിഹസിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി.ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഹർത്താൽ ദിനത്തിൽ കോഴിക്കോട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കറൻസി രഹിത ഇന്ത്യ എന്ന മോദിയുടെ ലക്ഷ്യം യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ചില കുത്തകകളുടെ നിയന്ത്രണത്തിലാക്കുവാൻ ഇത് ഇടയാക്കും. നരേന്ദ്ര മോദി നടത്തിയ അഴിമതിയുടെ വസ്തുതകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. കേരളത്തിലെ സഹകരണ സംവിധാനം തകർക്കാനുള്ള ഗൂഢനീക്കം ആവസാനിപ്പിക്കണം. ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്്തഫ കൊമ്മേരി അധ്യക്ഷതവഹിച്ചു. വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങക്ക് സംസ്ഥാന ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി
കോഴിക്കോട്: നോട്ട് പിൻവലിച്ചതിലൂടെ ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി മൻകിബാത്തിലൂടെ വിണ്ടും പൗരന്മാരെ പരിഹസിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി.ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഹർത്താൽ ദിനത്തിൽ കോഴിക്കോട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറൻസി രഹിത ഇന്ത്യ എന്ന മോദിയുടെ ലക്ഷ്യം യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ചില കുത്തകകളുടെ നിയന്ത്രണത്തിലാക്കുവാൻ ഇത് ഇടയാക്കും. നരേന്ദ്ര മോദി നടത്തിയ അഴിമതിയുടെ വസ്തുതകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. കേരളത്തിലെ സഹകരണ സംവിധാനം തകർക്കാനുള്ള ഗൂഢനീക്കം ആവസാനിപ്പിക്കണം. ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുസ്്തഫ കൊമ്മേരി അധ്യക്ഷതവഹിച്ചു. വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങക്ക് സംസ്ഥാന ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി