- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ 6 നാളെ; സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കാൻ എസ്.ഡി.പി.ഐ
തിരുവനന്തപുരം: ''ബാബരി മസ്ജിദ് പുനർ നിർമ്മിക്കുക, മതേതരത്വം പുനഃസ്ഥാപിക്കുക'' എന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പരിസരത്ത് പാർട്ടി സംസ്ഥാന സമിതിയംഗങ്ങൾ നേതൃത്വം നൽകുന്ന ധർണ്ണയും വൈകിട്ട് അസംബ്ലി മണ്ഡലങ്ങളിൽ പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കും. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ബാബരി ധ്വംസനത്തെ ഉത്തരവാദപ്പെട്ട നേതാക്കളും മാദ്ധ്യമങ്ങളും വിശേഷിപ്പിച്ചത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർ നിർമ്മിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് അന്നത്തെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ബാധ്യത വിസ്മരിക്കുകയും ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ കുറ്റവാളികളായി കണ്ടെതിയവർക്ക് നേരെ നിയമം പ്രയോഗിക്കാൻ മടിച്ച് നിൽക്കുകയും ചെയ്തു. അദ്വാനിയുടെ രഥയാത്രയടക്കം വർഷങ്ങൾ നീണ്ട പ്രചാരണങ്ങളിലൂടെ വർഗ്ഗീയത ആളിക്കത്തിച്ച ശേഷമാണ് ആർ.എസ്.എസ് ബാബരി മ
തിരുവനന്തപുരം: ''ബാബരി മസ്ജിദ് പുനർ നിർമ്മിക്കുക, മതേതരത്വം പുനഃസ്ഥാപിക്കുക'' എന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പരിസരത്ത് പാർട്ടി സംസ്ഥാന സമിതിയംഗങ്ങൾ നേതൃത്വം നൽകുന്ന ധർണ്ണയും വൈകിട്ട് അസംബ്ലി മണ്ഡലങ്ങളിൽ പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കും.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ബാബരി ധ്വംസനത്തെ ഉത്തരവാദപ്പെട്ട നേതാക്കളും മാദ്ധ്യമങ്ങളും വിശേഷിപ്പിച്ചത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർ നിർമ്മിക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് അന്നത്തെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ബാധ്യത വിസ്മരിക്കുകയും ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ കുറ്റവാളികളായി കണ്ടെതിയവർക്ക് നേരെ നിയമം പ്രയോഗിക്കാൻ മടിച്ച് നിൽക്കുകയും ചെയ്തു.
അദ്വാനിയുടെ രഥയാത്രയടക്കം വർഷങ്ങൾ നീണ്ട പ്രചാരണങ്ങളിലൂടെ വർഗ്ഗീയത ആളിക്കത്തിച്ച ശേഷമാണ് ആർ.എസ്.എസ് ബാബരി മസ്ജിദ് തകർത്തത്. കോടതിയേയും ഭരണകൂടത്തെയും പരസ്യമായി വെല്ലുവിളിച്ച് നടത്തിയ ഈ അക്രമത്തെ തടയുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ച നിസ്സംഗതയാണ് ബിജെപിയുടെ വളർച്ചയ്ക്ക് വഴിവച്ചത്.
മസ്ജിദ് തകർത്തവർ അധികാരത്തിൽ തുടരുമ്പോൾ രാജ്യത്ത് മതേതരത്വം സുരക്ഷിതമാകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. പൗരന്റെ സ്വാതന്ത്ര്യത്തിന്മേൽ കത്തി വച്ച്കൊണ്ടാണ് നരേന്ദ്ര മോദി ഭരണം മുന്നോട്ടു നീക്കുന്നത്.
കള്ളപ്പണക്കാരെ നേരിടാനെന്ന വ്യാജേന ഉയർന്ന കറൻസികൾ പിൻവലിച്ച മോദി ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്തയാളെന്ന് തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നിടത്തോളം രാജ്യത്ത് നീതി പുലരുമെന്ന് പ്രതീക്ഷയില്ല. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുവാനും ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ശക്തിപ്പെടുത്താനുമാണ് എസ്.ഡി.പി.ഐ ലക്ഷ്യമാക്കുന്നതെന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു. വിവിധ പാർട്ടികളുടെ പ്രതിനിധികളും സാംസ്‌കാരിക വ്യക്തിത്വങ്ങളും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.