- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ നിര്യാണത്തിൽ ദുഃഖാചരണം എസ്.ഡി.പി.ഐ ബാബരി ദിന പരിപാടികൾ മാറ്റിവച്ചു
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാരും, കേരള സർക്കാരും പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ പങ്കുചേർന്ന് എസ്.ഡി.പി.ഐ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ബാബരി ദിന പ്രതിഷേധ പരിപാടികൾ ഡിബംസബർ 10 ലേയ്ക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു. ജയലളിതയുടെ വേർപാടിൽ തിരുവനന്തപുരത്ത് ചേർന്ന അടിയന്തിര സംസ്ഥാന പ്രവർത്തക സമിതി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. തുളസീധരൻ പള്ളിക്കൽ, എം.കെ. മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, റോയി അറയ്ക്കൽ, പി. അബ്ദുൽ ഹമീദ്, സി.എ. ഹാരിസ്, റ്റി.കെ. കുഞ്ഞമ്മദ് ഫൈസി, ജ്യോതിഷ് പെരുമ്പുളിക്കൽ, ഇബ്രാഹിം മൗലവി തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാരും, കേരള സർക്കാരും പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ പങ്കുചേർന്ന് എസ്.ഡി.പി.ഐ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ബാബരി ദിന പ്രതിഷേധ പരിപാടികൾ ഡിബംസബർ 10 ലേയ്ക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു.
ജയലളിതയുടെ വേർപാടിൽ തിരുവനന്തപുരത്ത് ചേർന്ന അടിയന്തിര സംസ്ഥാന പ്രവർത്തക സമിതി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. തുളസീധരൻ പള്ളിക്കൽ, എം.കെ. മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, റോയി അറയ്ക്കൽ, പി. അബ്ദുൽ ഹമീദ്, സി.എ. ഹാരിസ്, റ്റി.കെ. കുഞ്ഞമ്മദ് ഫൈസി, ജ്യോതിഷ് പെരുമ്പുളിക്കൽ, ഇബ്രാഹിം മൗലവി തുടങ്ങിയവർ സംസാരിച്ചു.
Next Story