- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ തടഞ്ഞത് ആർ.എസ്സ്.എസ്സിന്റെ കൊടിപ്പക - എസ്.ഡി.പി.ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശിലെ ഭോപ്പാലിൽ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞ നടപടി ആർ.എസ്സ്.എസ്സിന്റെ കൊടിപ്പകയുടെ പ്രതിഫലനമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നാട്ടിൽ നിലനിൽക്കുന്ന പൊതുസമ്പ്രദായങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുകാലത്തും അംഗീകരിക്കാൻ തയ്യാറല്ലെന്ന് ആർ.എസ്സ്.എസ്സ് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ ചെയ്തത്. തങ്ങൾ ശത്രുവായി പ്രഖ്യാപിച്ചവരെ മുഖ്യമന്ത്രിയായാലും ജനപ്രതിനിധിയായാലും അംഗീകരിക്കുന്ന പ്രശ്നമേയില്ലെന്നാണ് ആർ.എസ്സ്.എസ്സിന്റെ നിലപാട്. ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തേയും വെല്ലുവിളിച്ചുകൊണ്ടുള്ള സംഘപരിവാര നിലപാടിനെ കുറേക്കുടി ഗൗരവത്തിൽ കാണേണ്ടതുണ്ടെന്നാണ് ഭോപ്പാൽ സംഭവം ബോധ്യപ്പെടുത്തുന്നത്. മതേതര ജനാധിപത്യ ചേരികൾ സംഘപരിവാർ ഭീഷണിക്കെതിരെ ഒരുമിച്ച് നിൽക്കാൻ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശിലെ ഭോപ്പാലിൽ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞ നടപടി ആർ.എസ്സ്.എസ്സിന്റെ കൊടിപ്പകയുടെ പ്രതിഫലനമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
നാട്ടിൽ നിലനിൽക്കുന്ന പൊതുസമ്പ്രദായങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുകാലത്തും അംഗീകരിക്കാൻ തയ്യാറല്ലെന്ന് ആർ.എസ്സ്.എസ്സ് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ ചെയ്തത്. തങ്ങൾ ശത്രുവായി പ്രഖ്യാപിച്ചവരെ മുഖ്യമന്ത്രിയായാലും ജനപ്രതിനിധിയായാലും അംഗീകരിക്കുന്ന പ്രശ്നമേയില്ലെന്നാണ് ആർ.എസ്സ്.എസ്സിന്റെ നിലപാട്. ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തേയും വെല്ലുവിളിച്ചുകൊണ്ടുള്ള സംഘപരിവാര നിലപാടിനെ കുറേക്കുടി ഗൗരവത്തിൽ കാണേണ്ടതുണ്ടെന്നാണ് ഭോപ്പാൽ സംഭവം ബോധ്യപ്പെടുത്തുന്നത്. മതേതര ജനാധിപത്യ ചേരികൾ സംഘപരിവാർ ഭീഷണിക്കെതിരെ ഒരുമിച്ച് നിൽക്കാൻ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, അഡ്വ.കെ.എം അഷ്റഫ്, പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, യഹ്യ തങ്ങൾ, റോയ് അറക്കൽ, എ.കെ അബ്ദുൽ മജീദ്, പി.കെ ഉസ്മാൻ, ജലീൽ നീലാമ്പ്ര എന്നിവർ പങ്കെടുത്തു.