- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കരുത് 'രാപകൽ പ്രതിഷേധം നാളെ
തിരുവനന്തപുരം: കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ പ്രതിഷേധം നാളെ (ഡിസംബർ 28 ബുധൻ) 10.30 ന് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിക്കും. വ്യാപകമായി യു.എ.പി.എ പ്രയോഗിക്കുന്നത് കേരളത്തിൽ വർദ്ധിച്ച് വരികയാണ്. രണ്ട് വർഷത്തിനിടെ 67 കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം യു.എ.പി.എ ചുമത്തുന്നത് സർവ്വസാധാരണയായി മാറിയിരിക്കുന്നു. മതവും ജാതിയും നോക്കി ഭീകരനിയമങ്ങൾ ചാർത്തപ്പെടുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുമ്പോൾ മതം നോക്കിയാണ് യു.എ.പി.എ ചാർത്തുന്നത്. ഇത് ഒരു മതേതര ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. പൊലീസിന്റെ അമിതാധികാര പ്രയോഗത്തെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മനുഷ്യവകാശങ്ങൾക്ക് തെല്ലും വില കൽപ്പിക്കാത്ത ഭീകര നിയമങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്
തിരുവനന്തപുരം: കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ പ്രതിഷേധം നാളെ (ഡിസംബർ 28 ബുധൻ) 10.30 ന് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിക്കും. വ്യാപകമായി യു.എ.പി.എ പ്രയോഗിക്കുന്നത് കേരളത്തിൽ വർദ്ധിച്ച് വരികയാണ്. രണ്ട് വർഷത്തിനിടെ 67 കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം യു.എ.പി.എ ചുമത്തുന്നത് സർവ്വസാധാരണയായി മാറിയിരിക്കുന്നു.
മതവും ജാതിയും നോക്കി ഭീകരനിയമങ്ങൾ ചാർത്തപ്പെടുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുമ്പോൾ മതം നോക്കിയാണ് യു.എ.പി.എ ചാർത്തുന്നത്. ഇത് ഒരു മതേതര ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. പൊലീസിന്റെ അമിതാധികാര പ്രയോഗത്തെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മനുഷ്യവകാശങ്ങൾക്ക് തെല്ലും വില കൽപ്പിക്കാത്ത ഭീകര നിയമങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.