- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപൗരനും രാജ്യത്ത് സുരക്ഷിതരല്ല: എ.സഈദ്
ഒരുപൗരനും രാജ്യത്ത് സുരക്ഷിതരല്ലാത്ത സ്ഥിതിവിശേഷമാണ്ഉണ്ടാകാൻ പോകുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ്. യു.എ.പി.എ കേരളത്തിൽ വേണ്ട, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന രാപകൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന ചർച്ചകൾ, ഭീകരനിയമങ്ങൾക്കെതിരെ യു.എ.പി.എ ആവാമെന്ന് കാണുന്നു. എന്താണ് ഭീകരത, മുസ്ലികളും ദലിതുകളും ശബ്ദമുയർത്തിയാൽ അതാണ് ഭീകരത, ശബ്ദമുയർത്തിയിട്ടില്ലെങ്കിലും ഭീകരത, ഒരു ഭാഗത്ത് ഭരണം കോടതിയുടെ നാവിൻ തുമ്പിലും മറ്റൊരുഭാഗത്ത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും കയ്യിലാണ്. ഇവർ എന്തു പ്രവചിക്കുമെന്നൊ എങ്ങോട്ട് തിരിയുമെന്നൊ എന്തു ഉപചാപം നടത്തുമെന്നൊ പറയാൻ സാധിക്കില്ല. മറ്റൊരുഭാഗത്ത് ആയുധമേന്തിയ ആൾക്കുട്ടം ഭരണം കയ്യിലടക്കുന്നു. അവർക്ക് നിയമമില്ല നിമയ നടപടിയുമില്ല. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ഭീകര നിയമം എന്നത് സർക്കാരിന്റെ പല ദംഷ്ട്രകളിൽ ഒന്ന് മാത്ര
ഒരുപൗരനും രാജ്യത്ത് സുരക്ഷിതരല്ലാത്ത സ്ഥിതിവിശേഷമാണ്ഉണ്ടാകാൻ പോകുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ്. യു.എ.പി.എ കേരളത്തിൽ വേണ്ട, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന രാപകൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടക്കുന്ന ചർച്ചകൾ, ഭീകരനിയമങ്ങൾക്കെതിരെ യു.എ.പി.എ ആവാമെന്ന് കാണുന്നു. എന്താണ് ഭീകരത, മുസ്ലികളും ദലിതുകളും ശബ്ദമുയർത്തിയാൽ അതാണ് ഭീകരത, ശബ്ദമുയർത്തിയിട്ടില്ലെങ്കിലും ഭീകരത, ഒരു ഭാഗത്ത് ഭരണം കോടതിയുടെ നാവിൻ തുമ്പിലും മറ്റൊരുഭാഗത്ത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും കയ്യിലാണ്. ഇവർ എന്തു പ്രവചിക്കുമെന്നൊ എങ്ങോട്ട് തിരിയുമെന്നൊ എന്തു ഉപചാപം നടത്തുമെന്നൊ പറയാൻ സാധിക്കില്ല. മറ്റൊരുഭാഗത്ത് ആയുധമേന്തിയ ആൾക്കുട്ടം ഭരണം കയ്യിലടക്കുന്നു. അവർക്ക് നിയമമില്ല നിമയ നടപടിയുമില്ല. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
ഭീകര നിയമം എന്നത് സർക്കാരിന്റെ പല ദംഷ്ട്രകളിൽ ഒന്ന് മാത്രമാണ്. പൗരത്വ നിഷേധം ഒരു ഒളിപ്പല്ലാണ്. മനുഷ്യാവകാശ നിഷേധം, അവസര നിഷേധം, നിയമ പരിരക്ഷയുടെ നിഷേധം തുടങ്ങി അനേകം ദംഷ്ട്രകൾ അണിഞ്ഞാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭരണം നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന് നിലനിൽക്കാൻ അടിച്ചമർത്തൽ നിയമം ഉപയോഗിച്ചേ തീരൂവെന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. നിയമങ്ങളെ മറികടക്കാൻ ഭീകര നിയമങ്ങൾ, നിയമങ്ങളെയും ഭീകര നിയമങ്ങളെയും മറികടക്കാൻ സുതാര്യമല്ലാത്ത പ്രവർത്തനങ്ങൾ. അതാണ് ഇന്നത്തെ ഭരണത്തിന്റെ സംസ്‌കാരം. യു.എ.പി.എ പിൻവലിച്ചാലും കരകയറാൻ പറ്റാത്ത പടുകുഴിയിലാണ് ഇന്ത്യൻ ജനാധിപത്യം. രാജ്യത്ത് നടന്ന നിരവധി അക്രമങ്ങളും ജാതിപ്പോരും വ്യാജ ഏറ്റുമുട്ടൽ കൊലകളും അവയോടുള്ള സർക്കാറിന്റെ സമീപനങ്ങളും അക്രമികൾക്ക് അനുകൂലമായ സന്ദേശം നൽകിക്കഴിഞ്ഞു. ഭീകരതയെന്ന പുകമറയിലൂടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നും എ.സഈദ് പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. അഭിവാദ്യങ്ങളർപ്പിച്ച് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ, അഡ്വ.ജംയിസ് ഫെർണാണ്ടസ് (ലത്തീൻ കത്തോലിക്ക ഐക്യവേദി) വിളയോടി ശിവൻകുട്ടി (എൻ.സി.എച്ച്.ആർ.ഒ) എ.എസ് അജിത്കുമാർ (ദലിത് ആക്ടിവിസ്റ്റ്) സലീം കരമന (പോപുലർ ഫ്രണ്ട്) അഡ്വ.തുഷാർ നിർമ്മൽ സാരഥി (ജനകീയ മനുഷ്യവകാശ പ്രസ്ഥാനം ) ഗൗരി (പോരാട്ടം) കെ.കെ റൈഹാനത്ത് ടീച്ചർ (വിമൺ ഇന്ത്യാ മൂവ്മെന്റ്) നൗഷാദ് മംഗലശ്ശേരി (എസ്ഡിറ്റിയു) ടി.നാസർ (കാംപസ് ഫ്രണ്ട്) എസ്ഡിപിഐ നേതാക്കളായ തുളസീധരൻ പള്ളിക്കൽ, അജ്മൽ ഇസ്മായിൽ, റോയ് അറക്കൽ, പി.കെ ഉസ്മാൻ, എ.കെ അബ്ദുൽ മജീദ് യഹ്യ തങ്ങൾ എ.ഇബ്രാഹീം മൗലവി, കുന്നിൽ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലാ ഭാരവാഹികളും രാപകൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു.