- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില വർദ്ധന മോദിസർക്കാറിന്റെ പുതുവർഷ സമ്മാനം: എസ്.ഡി.പി.ഐ
കോഴിക്കോട്: നോട്ട് നിരോധനത്തിലൂടെ ഉണ്ടായ രൂക്ഷമായ പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ അതിൽ നിന്നും കരകയറുന്നതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നതിന് പകരം ഇന്ധനവില വർദ്ധിപ്പിച്ച് പുതുവർഷ ദിനത്തിൽ മോദി ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. പെട്രോളിന് 1.29 രൂപയും, ഡിസലിന് .97 പൈസയുമാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്. രണ്ടാഴ്‌ച്ച മുമ്പാണ് 2.71 രൂപയും ഡീസലിന് 1.79 രൂപയും വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് മൂന്ന് തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർദ്ധിപ്പിച്ച് കോർപ്പറേറ്റുകളോടുള്ള വിധേയത്വം പ്രകടിപ്പിച്ചത്. ഈ നടപടി ആവശ്യവസ്തുക്കളുടെ വിലവർദ്ധനയിലേക്കാണ് നയിക്കുക. നോട്ട് നിരോധനം നടപ്പിൽ വരുത്തിയതിന് ശേഷം നരേന്ദ്ര മോദി 50 ദിവസം കഴിഞ്ഞാൽ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുമെന്നും രാജ്യത്തെ കള്ളപ്പണം മുഴുവൻ കണ്ടെത്താൻ കഴിയുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 50 ദിവസം കഴിഞ്ഞ് നടത്തിയ പ്രഖ്യാപനത്തിൽ നിയന്ത്രണങ
കോഴിക്കോട്: നോട്ട് നിരോധനത്തിലൂടെ ഉണ്ടായ രൂക്ഷമായ പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ അതിൽ നിന്നും കരകയറുന്നതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നതിന് പകരം ഇന്ധനവില വർദ്ധിപ്പിച്ച് പുതുവർഷ ദിനത്തിൽ മോദി ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ.
പെട്രോളിന് 1.29 രൂപയും, ഡിസലിന് .97 പൈസയുമാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്. രണ്ടാഴ്‌ച്ച മുമ്പാണ് 2.71 രൂപയും ഡീസലിന് 1.79 രൂപയും വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് മൂന്ന് തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർദ്ധിപ്പിച്ച് കോർപ്പറേറ്റുകളോടുള്ള വിധേയത്വം പ്രകടിപ്പിച്ചത്.
ഈ നടപടി ആവശ്യവസ്തുക്കളുടെ വിലവർദ്ധനയിലേക്കാണ് നയിക്കുക. നോട്ട് നിരോധനം നടപ്പിൽ വരുത്തിയതിന് ശേഷം നരേന്ദ്ര മോദി 50 ദിവസം കഴിഞ്ഞാൽ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുമെന്നും രാജ്യത്തെ കള്ളപ്പണം മുഴുവൻ കണ്ടെത്താൻ കഴിയുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 50 ദിവസം കഴിഞ്ഞ് നടത്തിയ പ്രഖ്യാപനത്തിൽ നിയന്ത്രണങ്ങളിൽ ചെറിയ അയവ് വരുത്തിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. കറൻസി നിരോധിക്കുമ്പോൾ രാജ്യത്തെ ജനങ്ങളോട് പറഞ്ഞിരുന്ന നേട്ടങ്ങളെക്കുറിച്ച് ഇപ്പോഴും ഒന്നും സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, കള്ളപ്പണവും വ്യാജ കറൻസിയും ഇല്ലായ്മ ചെയ്യും എന്നുള്ളതിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഊതിവീർപ്പിച്ച ഗുണങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തെ വൻകിട കുത്തകകൾക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയാണ് നരേന്ദ്ര മോദി. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചികൊണ്ടു വരുന്നതിനെക്കുറിച്ചോ, എത്ര കള്ളപ്പണം കണ്ടെത്തി എന്നോ ഇപ്പോഴുള്ള പ്രതിസന്ധി എന്ന് തീരുമെന്നതിനെക്കുറിച്ചോ യാതൊരു പരാമർശവും നടത്താതെ ചില നക്കാപ്പിച്ച സഹായങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിനടത്തിയിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് പുതുവത്സരത്തിൽ ബിജെപിസർക്കാർ നൽകിയ ഇരുട്ടടി സമ്മാനമാണ് ഇന്ധനവില വർധനവെന്ന് അദ്ദേഹം ആരോപിച്ചു. ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രബുദ്ധരായ ജനങ്ങൾ ശക്തമായി രംഗത്ത് വരുമെന്നും മനോജ്കുമാർ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.