കോഴിക്കോട്: നോട്ട് നിരോധന നടപടി പൂർണ്ണ പരാജയമായിരുന്നുവെന്ന് സമ്മതിക്കുന്നതിന് തെളിവാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ. നോട്ട് നിരോധന സമ്പൂർണ്ണമായി പരാജയപ്പെട്ടത് മൂടിവെക്കാനുള്ള പാഴ്ശ്രമമായെ ഇതിനെ കാണാനാവുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സാമ്പത്തിക പരിഷ്‌കാരം മൂലം രാജ്യത്തിന് വ്യാപാര വാണിജ്യ മേഖലകളിലടക്കം സംഭവിച്ച കനത്ത ആഘാതം വച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ പ്രഖ്യാപനം പ്രഹസനം മാത്രമാണ്. ജനങ്ങളുടെ പണം അധികാര ദുർവിനിയോഗം നടത്തി കോർപ്പറേറ്റുകളുടെ കൈകളി ലെത്തിക്കുന്ന ദല്ലാൾ പണിയാണ് ഈ പരിഷ്‌കാരത്തിലൂടെ മോദി ചെയ്തത്.

അമ്പത് ദിവസത്തിനുള്ളിൽ പരിഹാരം കാണാമെന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തിയ നരേന്ദ്ര മോദി 50 ദിവസത്തിന് ശേഷവും ജനങ്ങളുടടെ ദുരിതത്തിന് ഒരു പരിഹാരവും നിർദ്ദേശിക്കാതെ സ്വയം അപഹാസ്യനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആരോപിച്ചു.