- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോ അക്കാദമി പ്രിൻസിപ്പലിനെതിരെ നടപടി വൈകുന്നതിൽ ദുരൂഹത: എസ്ഡിപിഐ
കോഴിക്കോട്: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് ഭരണ പ്രതിപക്ഷ കക്ഷികൾക്ക് ബോധ്യപ്പെട്ടിട്ടും അവർക്കെതിരെ നടപടി വൈകുന്നതിൽ ദുരുഹതയുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രസ്താവനയിൽ പറഞ്ഞു. സ്വാശ്രയ സ്ഥാപന മാനേജുമെന്റുകളുടെ പിടിവാശിയും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടും കാരണം കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അശാന്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ടുള്ളയാളുകൾക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധങ്ങളും പണസ്വാധീനവുമാണ് ഈ ദുഃസ്ഥിതിക്ക് കാരണം. ബന്ധുത്വം പരിഗണിക്കാതെ തിരുമാനമെടുക്കുമെന്ന് കോടിയേരി പറയുമ്പോഴും ലക്ഷ്മി നായർക്കെതിരെ നടപടിയെടുത്ത് വിദ്യാർത്ഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ അമാന്തിച്ച് നിൽക്കുകയാണ്. ബന്ധുത്വനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിയുടെ രാജി ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് സിപിഐ(എം) പാഠം പഠിക്കണമെന്നും ലക്ഷ്മി നായർക്കെതിരെ കർശനമായ നിലപാടെടുക്കാൻ സർക്കാർ ത
കോഴിക്കോട്: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് ഭരണ പ്രതിപക്ഷ കക്ഷികൾക്ക് ബോധ്യപ്പെട്ടിട്ടും അവർക്കെതിരെ നടപടി വൈകുന്നതിൽ ദുരുഹതയുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രസ്താവനയിൽ പറഞ്ഞു.
സ്വാശ്രയ സ്ഥാപന മാനേജുമെന്റുകളുടെ പിടിവാശിയും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടും കാരണം കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അശാന്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ടുള്ളയാളുകൾക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധങ്ങളും പണസ്വാധീനവുമാണ് ഈ ദുഃസ്ഥിതിക്ക് കാരണം.
ബന്ധുത്വം പരിഗണിക്കാതെ തിരുമാനമെടുക്കുമെന്ന് കോടിയേരി പറയുമ്പോഴും ലക്ഷ്മി നായർക്കെതിരെ നടപടിയെടുത്ത് വിദ്യാർത്ഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ അമാന്തിച്ച് നിൽക്കുകയാണ്. ബന്ധുത്വനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിയുടെ രാജി ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് സിപിഐ(എം) പാഠം പഠിക്കണമെന്നും ലക്ഷ്മി നായർക്കെതിരെ കർശനമായ നിലപാടെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.