- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐയുടെ ഹൈവേ ഉപരോധം നാളെ
ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി ജനുവരി 31ന് കേരളത്തിൽ 100 കേന്ദ്രങ്ങളിൽ ഹൈവേ ഉപരോധിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ 10.30 വരെയാണ് ഹൈവേ ഉപരോധിക്കുന്നതെന്നും എല്ലാ മാന്യജനങ്ങളും ഈ പ്രതിഷേധ സമരത്തിൽ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. രാഷ്ട്രീയ ഫാസിസവും സാംസ്‌കാരിക ഫാസിസവും അതിശക്തമായി പ്രയോഗിച്ച് കൊണ്ടാണ് ബിജെപി. ഭരണം മുന്നേറുന്നത്. ആർ.എസ്.എസ്സിന്റെതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തി വെക്കാനുമാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. പൊടുന്നനെയുള്ള നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മേൽ സാമ്പത്തികാടിയന്തിരാവസ്ഥയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. ധീരമായ നടപടിയെന്ന് കൊട്ടിഘോഷിക്കുന്ന നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഇപ്പോൾ ബിജെപി നേതാക്കൾക്ക് മിണ്ടാട്ടമില്ല. എത്ര കോടിയുടെ കള്ളപ്പണം ഇല്ലാതായെന്ന് ആർ.ബി.ഐ. പോല
ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി ജനുവരി 31ന് കേരളത്തിൽ 100 കേന്ദ്രങ്ങളിൽ ഹൈവേ ഉപരോധിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ 10.30 വരെയാണ് ഹൈവേ ഉപരോധിക്കുന്നതെന്നും എല്ലാ മാന്യജനങ്ങളും ഈ പ്രതിഷേധ സമരത്തിൽ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
രാഷ്ട്രീയ ഫാസിസവും സാംസ്‌കാരിക ഫാസിസവും അതിശക്തമായി പ്രയോഗിച്ച് കൊണ്ടാണ് ബിജെപി. ഭരണം മുന്നേറുന്നത്. ആർ.എസ്.എസ്സിന്റെതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തി വെക്കാനുമാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. പൊടുന്നനെയുള്ള നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മേൽ സാമ്പത്തികാടിയന്തിരാവസ്ഥയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. ധീരമായ നടപടിയെന്ന് കൊട്ടിഘോഷിക്കുന്ന നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഇപ്പോൾ ബിജെപി നേതാക്കൾക്ക് മിണ്ടാട്ടമില്ല. എത്ര കോടിയുടെ കള്ളപ്പണം ഇല്ലാതായെന്ന് ആർ.ബി.ഐ. പോലും വ്യക്തമാക്കുന്നില്ല.
ഈ നടപടി റിസർവ്വ് ബാങ്കിന്റെ വിശ്വാസ്യതയെ തകർത്തെന്ന് ബാങ്ക് ഉദ്യോഗസ്ഥ സംഘടന തന്നെ അഭിപ്രായപ്പെടുകയുണ്ടായി. രണ്ട് മാസത്തിലധികമായി വ്യാപാര , തൊഴിൽ മേഖലകളൊന്നടങ്കം തകർന്ന് കിടക്കുകയാണ്. സ്വതന്ത്ര രാജ്യത്ത് പൗരന്മാർ സ്വന്തം പണം ആവശ്യാനുസരണം ഉപയോഗിക്കാനാകാതെ പ്രയാസപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത് ഭരണകൂടത്തിന്റെ നയവൈകല്യം മൂലമാണ്. ചില കോർപ്പറേറ്റ് വമ്പന്മാരുടെ ദാസ്യപ്പണിയാണ് നരേന്ദ്ര മോദി ചെയ്തുകൊണ്ടിരിക്കുന്നത്. വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും കരിനിയമങ്ങൾ പ്രയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും തുനിയുന്ന ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ജനരോഷം ഉയരേണ്ടതുണ്ട്.
ജനാധിപത്യത്തിന്റെ അടിത്തറ തകർത്തുകൊണ്ടിരിക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം എസ്.ഡി.പി.ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികൾ വൻ വിജയമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.