- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഇന്ന് ഹൈവേ ഉപരോധിക്കുന്നു
കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഹൈവേ ഉപരോധിക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് (ചൊവ്വ) ദേശവ്യാപകമായി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ അരമണിക്കൂർ സമയം നടക്കുന്ന ഉപരോധസമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയും വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി കൊല്ലം-പള്ളിമുക്കിലും, തുളസീധരൻ പള്ളിക്കൽ വടകരയിലും, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ പാലക്കാടും അജ്മൽ ഇസ്മായിൽ ബാലരാമപുരത്തും സെക്രട്ടറിമാരായ റോയ് അറക്കൽ ആലുവയിലും, എ.കെ അബ്ദുൽ മജീദ് ചങ്കുവെട്ടിയിലും, പി.കെ ഉസ്മാൻ പന്തളത്തും, ട്രഷറർ ജലീൽ നീലാമ്പ്ര കൽപ്പറ്റയിലും, സെക്രട്ടറിയേറ്റ് അംഗങ്ങളായ യഹ്യ തങ്ങൾ എടപ്പാളിലും പി.അബ്ദുൽ ഹമീദ് തലശ്ശേരിയിലും സംസ്ഥാന സമിതി അംഗങ്ങളായ സി.പി അബ്ദുൽ ലത്തീഫ് അലപ്പുഴ കുറവന്തോടിലും, എ.
കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഹൈവേ ഉപരോധിക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് (ചൊവ്വ) ദേശവ്യാപകമായി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ അരമണിക്കൂർ സമയം നടക്കുന്ന ഉപരോധസമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയും വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി കൊല്ലം-പള്ളിമുക്കിലും, തുളസീധരൻ പള്ളിക്കൽ വടകരയിലും, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ പാലക്കാടും അജ്മൽ ഇസ്മായിൽ ബാലരാമപുരത്തും സെക്രട്ടറിമാരായ റോയ് അറക്കൽ ആലുവയിലും, എ.കെ അബ്ദുൽ മജീദ് ചങ്കുവെട്ടിയിലും, പി.കെ ഉസ്മാൻ പന്തളത്തും, ട്രഷറർ ജലീൽ നീലാമ്പ്ര കൽപ്പറ്റയിലും, സെക്രട്ടറിയേറ്റ് അംഗങ്ങളായ യഹ്യ തങ്ങൾ എടപ്പാളിലും പി.അബ്ദുൽ ഹമീദ് തലശ്ശേരിയിലും സംസ്ഥാന സമിതി അംഗങ്ങളായ സി.പി അബ്ദുൽ ലത്തീഫ് അലപ്പുഴ കുറവന്തോടിലും, എ.കെ സലാഹുദ്ദീൻ കരുനാഗപ്പള്ളിയിലും, എം.ഫാറുഖ് തൃശൂർ അണ്ടത്തോടിലും, കാജാ ഹുസൈൻ ഷൊർണ്ണൂരിലും, വി എം ഫഹദ് കാഞ്ഞിരപ്പള്ളിയിലും, കെ.കെ അബ്ദുൽ ജബ്ബാർ കണ്ണൂരിലും എസ്.ഡി.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഇടുക്കി ഇരുമ്പ്പാലത്തും, പ്രവാസി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. കുഞ്ഞമ്മത് ഫൈസി കാസർഗോഡും ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ ഫാസിസവും സാംസ്‌കാരിക ഫാസിസവും അതിശക്തമായി പ്രയോഗിച്ച് ആർ.എസ്.എസ്സിന്റേതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തി വച്ച് സാമ്പത്തികാടിയന്തിരാവസ്ഥ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുമാനും ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിൽ സാധാരണക്കാരുടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ്. പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും മതവർഗീയത വളർത്തി കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിയുടെ കുടില തന്ത്രങ്ങൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്ന് വരേണ്ടതുണ്ടെന്നും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മക്ക് എല്ലാവരും മുൻകയ്യെടുക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.