- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോ അക്കാദമി സമരം: സർക്കാർ നിലപാട് കാപട്യം- എസ്.ഡി.പി.ഐ
കോഴിക്കോട്: ലോ അക്കാദമി സമരം ഒത്തുതീർപ്പിലൂടെ സർക്കാർ കേരള ജനതയെ കബളിപ്പിക്കുകയാണെന്ന് സമരത്തെ ഒറ്റുകൊടുത്ത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന പിന്മാറിയപ്പോൾ പ്രിൻസിപ്പലിനെ മാറ്റുന്നത് വരെ സമരരംഗത്ത് ഉറച്ചുനിന്ന സമരപോരാളികളെ അഭിനന്ദിക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി. സർക്കാർ ഭൂമി അനധികൃതമായി കയ്യടക്കുക, ഉപാധികൾ ലംഘിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, വിദ്യാർത്ഥികളോട് മനുഷ്യത്വരഹിതമായി പെരുമാറുക, ഇന്റേണൽ മാർക്കിന്റെയും മറ്റും പേരിൽ നടന്ന അവകാശ ലംഘനങ്ങൾ, ദലിത് വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഗുരുതരമായ ജാതീയാധിക്ഷേപങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കെതിരേ മറ്റ് സ്വാശ്രയ സ്ഥാപനങ്ങൾക്ക് പാഠമാകുന്ന വിധത്തിൽ നടപടിയെടുക്കാതെ വിദ്യാർത്ഥി സമരം അവസാനിക്കുമ്പോൾ സർക്കാരിന്റെ കടുത്ത ജനവിരുദ്ധ നിലപാടും സമ്പന്നരോടുള്ള പ്രീണന നയവുമാണ് വ്യക്തമാകുന്നത്. 1968ൽ സർക്കാർ സൗജന്യമായി അന്നത്തെ കേരളാ ഗവർണറും മുഖ്യമന്ത്രിയും രക്ഷാധികാരികളായ ട്രസ്റ്റിന് വിദ്യാഭ്യാസ ആവശ്യത്തിന് നൽകിയ 11.49 ഏക
കോഴിക്കോട്: ലോ അക്കാദമി സമരം ഒത്തുതീർപ്പിലൂടെ സർക്കാർ കേരള ജനതയെ കബളിപ്പിക്കുകയാണെന്ന് സമരത്തെ ഒറ്റുകൊടുത്ത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന പിന്മാറിയപ്പോൾ പ്രിൻസിപ്പലിനെ മാറ്റുന്നത് വരെ സമരരംഗത്ത് ഉറച്ചുനിന്ന സമരപോരാളികളെ അഭിനന്ദിക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി.
സർക്കാർ ഭൂമി അനധികൃതമായി കയ്യടക്കുക, ഉപാധികൾ ലംഘിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, വിദ്യാർത്ഥികളോട് മനുഷ്യത്വരഹിതമായി പെരുമാറുക, ഇന്റേണൽ മാർക്കിന്റെയും മറ്റും പേരിൽ നടന്ന അവകാശ ലംഘനങ്ങൾ, ദലിത് വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഗുരുതരമായ ജാതീയാധിക്ഷേപങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കെതിരേ മറ്റ് സ്വാശ്രയ സ്ഥാപനങ്ങൾക്ക് പാഠമാകുന്ന വിധത്തിൽ നടപടിയെടുക്കാതെ വിദ്യാർത്ഥി സമരം അവസാനിക്കുമ്പോൾ സർക്കാരിന്റെ കടുത്ത ജനവിരുദ്ധ നിലപാടും സമ്പന്നരോടുള്ള പ്രീണന നയവുമാണ് വ്യക്തമാകുന്നത്.
1968ൽ സർക്കാർ സൗജന്യമായി അന്നത്തെ കേരളാ ഗവർണറും മുഖ്യമന്ത്രിയും രക്ഷാധികാരികളായ ട്രസ്റ്റിന് വിദ്യാഭ്യാസ ആവശ്യത്തിന് നൽകിയ 11.49 ഏക്കർ ഭൂമി ഒരു കുടുംബ ട്രസ്റ്റ് കയ്യടക്കുകയും 6 ഏക്കറിലധികം ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും, ഉപയോഗപ്പെടുത്താതെയോ കൈവശം വച്ചിരിക്കുന്നു. ഭൂരഹിതർക്ക് നൽകാൻ ഭൂമിയില്ലെന്ന് നിരന്തരം ആവർത്തിക്കുന്ന സർക്കാർ ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമിയെ പറ്റി റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാൻ തയ്യാറാവാത്തതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.
ലോ അക്കാദമിയുടെ പ്രിൻസിപ്പൽ ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ കൊണ്ട് ഹോസ്റ്റലിൽ പണിയെടുപ്പിക്കുന്നു, ജാതീയമായി അധിക്ഷേപിക്കുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ പരാതിയായി ലഭിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജാതി അധിക്ഷേപം നടത്തുന്നത് പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കുറ്റകരമാണ് എന്നുള്ളത് ഇതിനോട് ചേർത്ത് വായിക്കണം. സർക്കാർ ഭൂമി കൈവശം വച്ച് അനുഭവിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അവസരമൊരുക്കുകയും ജാതീയമായി അധിക്ഷേപങ്ങൾ നടത്തിയത് ഉൾപ്പെടെ വിദ്യാർത്ഥികൾക്കെതിരേ ഗുരുതരമായ അതിക്രമങ്ങൾ നടത്തിയ പ്രിൻസിപ്പലിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇത് ജനാധിപത്യ കേരളം തിരിച്ചറിയുമെന്നും അബ്ദുൽ മജീദ് ഫൈസി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.