- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിക്കെതിരായ ആക്രമണം മുഖ്യമന്ത്രി പ്രതികളെ രക്ഷപ്പെടുത്തുന്നു
നടിക്കെതിരായ ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിയുടെ മനസ്സിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പത്തിൽ നിന്നാണ് കുറ്റകൃത്യമുണ്ടായത് എന്ന കണ്ടെത്തൽ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്തതാണ്. മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിൽ നിന്നു തന്നെ ആരെയോ രക്ഷപ്പെടുത്താനുള്ള വ്യഗ്രത പ്രകടമാണ്. അക്രമത്തിനിരയായ നടി പത്രക്കാരെ കാണുന്നതിൽ നിന്നും വിലക്കിയ പൊലീസ് നടപടി സംശയാസ്പദമാണ്. കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്ന തെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളെ നേരിടേണ്ടി വരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, പി.കെ ഉസ്മാൻ, റോയ് അറക്കൽ, പി. അബ്ദുൽ ഹമീദ്, അഡ്വ. കെ.എം അഷ്റഫ്, യഹ്യ തങ്ങൾ പങ്കെടുത്തു
നടിക്കെതിരായ ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിയുടെ മനസ്സിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പത്തിൽ നിന്നാണ് കുറ്റകൃത്യമുണ്ടായത് എന്ന കണ്ടെത്തൽ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്തതാണ്. മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിൽ നിന്നു തന്നെ ആരെയോ രക്ഷപ്പെടുത്താനുള്ള വ്യഗ്രത പ്രകടമാണ്.
അക്രമത്തിനിരയായ നടി പത്രക്കാരെ കാണുന്നതിൽ നിന്നും വിലക്കിയ പൊലീസ് നടപടി സംശയാസ്പദമാണ്. കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്ന തെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളെ നേരിടേണ്ടി വരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, പി.കെ ഉസ്മാൻ, റോയ് അറക്കൽ, പി. അബ്ദുൽ ഹമീദ്, അഡ്വ. കെ.എം അഷ്റഫ്, യഹ്യ തങ്ങൾ പങ്കെടുത്തു