കോഴിക്കോട്: ഫാസിസത്തെ ഒറ്റക്ക് നേരിടാം എന്ന് ആരും കരുതേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വൈകിയുദിച്ച വിവേകമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽഫാസിസത്തെ നേരിടാൻ സിപിഎമ്മിനെ പിന്തുണക്കുക എന്ന പതിവു പല്ലവി മാറ്റി ഫാസിസത്തെ ആർക്കും ഒറ്റക്ക് നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്.

ഫാസിസത്തിനെതിരെയുള്ള വിശാലമായ ജനാധിപത്യ മതേതര ഐക്യമാണ് വേണ്ടതെന്ന തിരിച്ചറിവ് നിലവിലെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മുഖ്യമന്ത്രി ക്കെതിരെയുള്ള സംഘപരിവാർ ഭീഷണി ശക്തമായ സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെങ്കിലും ഗൗരവത്തോടെ കാണാൻ ജനാധിപത്യ സമൂഹം തയ്യാറാവണം.

ദലിതുകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങി മുഴുവൻ ജനാധിപത്യ വാദികളുടെയും യോജിപ്പിലൂടെ മാത്രമേ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയുകയുള്ളു. ഇതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമാണ് എസ്.ഡി.പി.ഐ നടത്തികൊണ്ടിരിക്കുന്നതെന്നും ഫാസിസത്തിന്റെ ഇരകളുടെ വിശാല ഐക്യത്തിന്റെ പ്രസക്തി വർദ്ധിച്ച സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.