കോഴിക്കോട്: അടുത്ത രണ്ട് വർഷക്കാലത്തേക്ക് 2017-2018 സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയനെ നയിക്കുന്നതിനു വേണ്ടി സംസ്ഥാന- ജില്ലാതലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതൃ നിരക്ക് തൊഴിൽ മേഖലയെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുന്നതിനുവേണ്ടിയും യൂണിയന്റെ പ്രവർത്തനം വ്യാപകവും, കാര്യക്ഷമവുമാക്കുന്നതിനുവേണ്ടിയും കോഴിക്കോട്, ആലപ്പുഴ എന്നീ രണ്ട് മേഖലകളിലായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.

മാർച്ച് 13 ന് കോഴിക്കോട് നടക്കുന്ന ക്യാമ്പ് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആശംസകൾ അർപ്പിക്കും.

തുടർന്ന് നടക്കുന്ന വിജ്ഞാനപ്രദമായ ക്ലാസുകളിൽ എസ്.ഡി.റ്റി.യു പ്രസക്തി എന്ന വിഷയം സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരിയും സംഘാടനം എന്ന വിഷയം അഡ്വ. എ.എ റഹീമും അവതരിപ്പിക്കും. തൊഴിൽ നിയമങ്ങൾ പ്രായോഗിക തലത്തിൽ എന്ന ക്ലാസ്സ് റിട്ടേർട് ലേബർ ഓഫീസർ വി.കെ.വി നായരും ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഡോ. സി.ടി സുലൈമാനും ക്ലാസ്സെടുക്കും. യൂണിയന്റെ കർമ്മപദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് സമാപന പ്രസംഗം നടത്തും.

സംസ്ഥാന നേതാക്കളായ സുൽഫീക്കർ അലി, ഇസ്മായിൽ കമ്മന, തച്ചോണം നിസാമുദ്ദീൻ, ബാബുമണി കരുവാരകുണ്ട്, സലീം കാരാടി, വേലായുധൻ കോഴിക്കോട്, സ്വാലിഹ് വളാഞ്ചേരി, ദിലീഫ് തൃശൂർ എന്നിവർ പങ്കെടുക്കും.