തിരുവനന്തപുരം: ഇസ്്ലാം മതം വിശ്വസിച്ചതിന്റെ പേരിൽ ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക, പിണറായി നിലപാട് തിരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് (മാർച്ച് 15, ബുധൻ) നടക്കുന്ന നിയമസഭാ മാർച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും.

രാവിലെ 11ന് പ്രസ് ക്ലബ്ബ്് പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ചിന് ജനറൽ സെക്രട്ടറി അജ്മൽ ഇസ്മയിൽ, വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി, സെക്രട്ടറിമാരായ പി കെ ഉസ്മാൻ, റോയ് അറക്കൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി അബ്ദുൽ ഹമീദ്, ജലീൽ നീലാമ്പ്ര എന്നിവർ നേതൃത്വം നൽകും.

ഫൈസലിന്റെ വിധവക്ക് സർക്കാർ ജോലി നൽകുക, കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ചില കേസുകളിൽ നഷ്ടപരിഹാരം നൽകുകയും എന്നാൽ ചില കേസുകളിൽ നഷ്ട പരിഹാരം നൽകുന്ന കീഴ്‌വഴക്കമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിവേചനപൂർവ്വമായ നിലപാടിനെതിരെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തുവരണമെന്നും മാർച്ചിൽ പങ്കെടുക്കുന്നവർ 10.30ന് തന്നെ പ്രസ് ക്ലബ്ബ് പരിസരത്ത് എത്തിച്ചേരണമെന്നും സെക്രട്ടറി റോയ് അറക്കൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.