- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ഉപതിരഞ്ഞെടുപ്പ് :എസ്.ഡി.പി.ഐക്ക് സ്ഥാനാർത്ഥിയില്ല
മലപ്പുറം: പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അറിയിച്ചു. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാത്ത തിരഞ്ഞെടുപ്പാണിത്. ഈയൊരു നിർവ്വികാരത ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലും നിഴലിച്ച് കാണുന്നു. ഇന്ത്യൻ ദേശീയതയും മതേതര ഭരണഘടനയും ഇപ്പോൾ നേരിടുന്ന വെല്ലുവിളിയെ ചെറുതായി കാണാനാവില്ല. ഇതിനെതിരായ പ്രതിരോധം മതേതരകക്ഷികളുടെ ഐക്യത്തെ ക്കുറിച്ചുള്ള വാചകക്കസർത്തുകളിൽ ഒതുക്കേണ്ടതല്ല. ബിജെപി.ക്കെതിരെ പാർലമെന്റിനകത്തും പുറത്തും ഒരു മനസോടെ പ്രവർത്തിക്കേണ്ടവർ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ബാന്ധവമാരോപിച്ച് പരസ്പരം ചെളിവാരിയെറിയുന്നതിന്റെ ഗുണം ലഭിക്കുന്നത് സംഘ്പരിവാറിനാണ്. ഇടത്-വലത് മുന്നണികൾ പിന്നാക്ക ജനതയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളോട് പുലർത്തി വരുന്ന സമീപനത്തെ പുനരവലോകനത്തിന് വിധേയമാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
മലപ്പുറം: പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അറിയിച്ചു.
ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാത്ത തിരഞ്ഞെടുപ്പാണിത്. ഈയൊരു നിർവ്വികാരത ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലും നിഴലിച്ച് കാണുന്നു. ഇന്ത്യൻ ദേശീയതയും മതേതര ഭരണഘടനയും ഇപ്പോൾ നേരിടുന്ന വെല്ലുവിളിയെ ചെറുതായി കാണാനാവില്ല. ഇതിനെതിരായ പ്രതിരോധം മതേതരകക്ഷികളുടെ ഐക്യത്തെ ക്കുറിച്ചുള്ള വാചകക്കസർത്തുകളിൽ ഒതുക്കേണ്ടതല്ല.
ബിജെപി.ക്കെതിരെ പാർലമെന്റിനകത്തും പുറത്തും ഒരു മനസോടെ പ്രവർത്തിക്കേണ്ടവർ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ബാന്ധവമാരോപിച്ച് പരസ്പരം ചെളിവാരിയെറിയുന്നതിന്റെ ഗുണം ലഭിക്കുന്നത് സംഘ്പരിവാറിനാണ്. ഇടത്-വലത് മുന്നണികൾ പിന്നാക്ക ജനതയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളോട് പുലർത്തി വരുന്ന സമീപനത്തെ പുനരവലോകനത്തിന് വിധേയമാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.