- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തേർവാഴ്ചയിൽ പ്രതിഷേധിക്കുക: വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും അതിക്രൂരമായി അക്രമിച്ച കേരള പൊലീസ് നടപടി അപലപനീയമാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്. സർക്കാരിന്റെ കൂലിത്തല്ലുകാരായി തേർവാഴ്ച നടത്തിയ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. വിമർശിക്കുവാനും സമരം ചെയ്യുവാനുമുള്ള ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുവാനുള്ള പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾ കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. മകൻ നഷ്ടപെട്ട അമ്മയുടെ കണ്ണുനീരിന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മാതൃത്വത്തെ അപമാനിച്ച, ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടതു സർക്കാർ തയ്യാറാകാത്ത പക്ഷം സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുഴുവൻ ജനങ്ങളുടെയും ശക്തമായ പ്രക്ഷോഭങ്ങൾക്ക് ജനാധിപത്യ കേരളം സാക്ഷിയാവുമെന്നും കെ.കെ.റൈഹാനത്ത് പ്രസ്താവനയിലൂടെ പറഞ്ഞു.
കോഴിക്കോട്: മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും അതിക്രൂരമായി അക്രമിച്ച കേരള പൊലീസ് നടപടി അപലപനീയമാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്. സർക്കാരിന്റെ കൂലിത്തല്ലുകാരായി തേർവാഴ്ച നടത്തിയ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. വിമർശിക്കുവാനും സമരം ചെയ്യുവാനുമുള്ള ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുവാനുള്ള പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾ കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
മകൻ നഷ്ടപെട്ട അമ്മയുടെ കണ്ണുനീരിന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മാതൃത്വത്തെ അപമാനിച്ച, ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടതു സർക്കാർ തയ്യാറാകാത്ത പക്ഷം സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുഴുവൻ ജനങ്ങളുടെയും ശക്തമായ പ്രക്ഷോഭങ്ങൾക്ക് ജനാധിപത്യ കേരളം സാക്ഷിയാവുമെന്നും കെ.കെ.റൈഹാനത്ത് പ്രസ്താവനയിലൂടെ പറഞ്ഞു.