- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നാണം കെടുത്തിയ ഡി.ജി.പിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുക
കേരളത്തെ ലോകത്തിന് മുന്നിൽ നാണംകെടുത്തിയ ഡി.ജി.പി ലോക്നാഥ് ബഹ്റയെ സ്ഥാനത്ത് നിന്ന് മാറ്റാനും പൊലീസിന്റെ എല്ലാ അതിക്രമങ്ങളെയും ന്യായീകരിക്കുന്ന നിലപാട് തിരുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. മകനെ നഷ്ടപ്പെട്ടതിൽ മനം നൊന്തിരിക്കുന്ന ഒരു മാതാവിനോട് പോലും സഹിഷ്ണുത കാണിക്കാൻ സാധിക്കാത്ത പൊലീസ് കേരള ജനതയെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. ജെ.എൻ.യുവിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ നജീബിനെ കണ്ടെത്താനാവശ്യപ്പെട്ട് സമരം ചെയ്ത മാതാവിനോട് ബിജെപി പൊലീസ് സ്വീകരിച്ച അതേ മർദ്ദന നയമാണ് ജിഷ്ണുവിന്റെ അമ്മയോട് ഇടത് സർക്കാറിന്റെ പൊലീസും അനുവർത്തിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തിനടുത്ത് സമരം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും സ്ഥാപനത്തിനകത്ത് അതിക്രമം കാണിക്കുന്നത് തടയാൻ അവകാശമുണ്ട്. എന്നാൽ ഡി.ജി.പി ഓഫീസിന് പരിസരത്ത് പോലും ജനാധിപത്യ സമരങ്ങളനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളെ പോലും ക്രൂരമായി കൈകാര്യം ച
കേരളത്തെ ലോകത്തിന് മുന്നിൽ നാണംകെടുത്തിയ ഡി.ജി.പി ലോക്നാഥ് ബഹ്റയെ സ്ഥാനത്ത് നിന്ന് മാറ്റാനും പൊലീസിന്റെ എല്ലാ അതിക്രമങ്ങളെയും ന്യായീകരിക്കുന്ന നിലപാട് തിരുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. മകനെ നഷ്ടപ്പെട്ടതിൽ മനം നൊന്തിരിക്കുന്ന ഒരു മാതാവിനോട് പോലും സഹിഷ്ണുത കാണിക്കാൻ സാധിക്കാത്ത പൊലീസ് കേരള ജനതയെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്.
ജെ.എൻ.യുവിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ നജീബിനെ കണ്ടെത്താനാവശ്യപ്പെട്ട് സമരം ചെയ്ത മാതാവിനോട് ബിജെപി പൊലീസ് സ്വീകരിച്ച അതേ മർദ്ദന നയമാണ് ജിഷ്ണുവിന്റെ അമ്മയോട് ഇടത് സർക്കാറിന്റെ പൊലീസും അനുവർത്തിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തിനടുത്ത് സമരം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും സ്ഥാപനത്തിനകത്ത് അതിക്രമം കാണിക്കുന്നത് തടയാൻ അവകാശമുണ്ട്.
എന്നാൽ ഡി.ജി.പി ഓഫീസിന് പരിസരത്ത് പോലും ജനാധിപത്യ സമരങ്ങളനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളെ പോലും ക്രൂരമായി കൈകാര്യം ചെയ്യുന്ന പൊലീസ് രാജിനെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. നീതി തേടിയുള്ള സമരത്തിൽ ജിഷ്ണുവിന്റെ അമ്മക്ക് പൂർണ പിന്തുണ നൽകുന്നതായും സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്നും മജീദ് ഫൈസി അറിയിച്ചു.