- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷ സർക്കാറിന്റെഅഴിമതി വിരുദ്ധതയും മതനിരപക്ഷവാദവും കാപട്യം; എസ്.ഡി.പി.ഐ
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റിയതും, സ്വജനപക്ഷപാത ആരോപണത്തെ തുടർന്ന് ഒരു മന്ത്രി രാജിവെച്ചതും ഇടത് സർക്കാരിന്റെ അഴിമതി വിരുദ്ധതയും കൊടിഞ്ഞി ഫൈസൽ, കാസർഗോഡ് മദ്രസാധ്യാപകൻ എന്നിവരുടെ കൊലക്കേസുകളിലടക്കം ആർ.എസ്.എസിന് സഹായകരമായ നിലപാടെടുത്തതിലൂടെ സി.പി.എം ഉയർത്തുന്ന മതനിരപക്ഷവാദവും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെയും ചില ഉദ്യോഗസ്ഥരുടെയും സമ്മർദ്ദത്തിന് വഴങ്ങരുതെന്നും വിജിലൻസ് ഡയറക്ടരെ മാറ്റിയ നടപടി പിൻവലിക്കണമെന്നും പ്രതിനിധിസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘപരിവാർ ഭീഷണിയിൽ നിന്നും കേരളത്തെ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷത്തെ പിന്തുണച്ചത്. ഈ വിശ്വാസത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് നിരന്തരം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ആർ.എസ്.എസ് സഹയാത
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റിയതും, സ്വജനപക്ഷപാത ആരോപണത്തെ തുടർന്ന് ഒരു മന്ത്രി രാജിവെച്ചതും ഇടത് സർക്കാരിന്റെ അഴിമതി വിരുദ്ധതയും കൊടിഞ്ഞി ഫൈസൽ, കാസർഗോഡ് മദ്രസാധ്യാപകൻ എന്നിവരുടെ കൊലക്കേസുകളിലടക്കം ആർ.എസ്.എസിന് സഹായകരമായ നിലപാടെടുത്തതിലൂടെ സി.പി.എം ഉയർത്തുന്ന മതനിരപക്ഷവാദവും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ അഭിപ്രായപ്പെട്ടു.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെയും ചില ഉദ്യോഗസ്ഥരുടെയും സമ്മർദ്ദത്തിന് വഴങ്ങരുതെന്നും വിജിലൻസ് ഡയറക്ടരെ മാറ്റിയ നടപടി പിൻവലിക്കണമെന്നും പ്രതിനിധിസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘപരിവാർ ഭീഷണിയിൽ നിന്നും കേരളത്തെ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷത്തെ പിന്തുണച്ചത്. ഈ വിശ്വാസത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് നിരന്തരം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ആർ.എസ്.എസ് സഹയാത്രികനാണെന്ന ആരോപണം നേരിടുന്ന ലോക്നാഥ് ബെഹറയെ കേരളത്തിന്റെ ഡി.ജി.പിയായി ധൃതിപ്പെട്ട് നിയമിച്ചതിന് കൃത്യമായി ഒരു വിശദീകരണം നൽകാൻ ഇടതുപക്ഷത്തിന് ഇനിയും സാധിച്ചിട്ടില്ല. സമാനസ്വഭാവമുള്ള കേസുകളിൽ പോലും പ്രതികൾ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങൾ ചുമത്തുകയും മറ്റുള്ളവർക്ക് അനർഹമായ ഇളവുകൾ അനുവദിക്കുകയും ചെയ്യുന്നു.
നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന കേരളത്തിന്റെ പൊതുവായ ആവശ്യം നിരാകരിക്കുകയായിരുന്നു ഇടത് സർക്കാർ. നിലമ്പൂർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കാൻ സംഘപരിവാർ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചും, ആർ.എസ്.എസ് ഭീകരതയെ തുറന്നുകാണിക്കുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന വിദ്യാർത്ഥി സംഘടനയുടെ ആസാദി എക്സ്പ്രസ് കലാജാഥക്ക് അനുമതി നിഷേധിച്ചും, ജനാധിപത്യ അവകാശ ധ്വംസനങ്ങൾക്ക് കൂട്ടുനിന്ന സർക്കാർ തിരുവനന്തപുരം സലഫി സെന്ററിലേക്കും, മഞ്ചേരി സത്യസരണിയിലേക്കും മാർച്ച് നടത്തുന്നതിന് സംഘർഷ സാധ്യത നിലനിന്ന സാഹചര്യത്തിൽ പോലും ഹിന്ദു ഐക്യവേദിക്ക് അനുമതി നൽകുകയും ചെയ്തു.
ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും ഭീതിയും മുതലെടുത്ത് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണി പ്രഖ്യാപിത നിലപാടുകളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നതും ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തോട് മൃദു സമീപനം പുലർത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് സംസ്ഥാന പ്രതിനിധി സഭ മുന്നറിയിപ്പ് നൽകി.
മൂന്നാർ കയ്യേറ്റം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടുക, ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുക, സ്ത്രീ പീഡന കേസുകൾക്ക് അതിവേഗ കോടതി സ്ഥാപിക്കുക തുടങ്ങിയവയും സംസ്ഥാന പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭ ദേശീയ ജനറൽ സെക്രട്ടറി എം.കെ. ഫൈസി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം ചേർന്ന പ്രതിനിധിസഭ രണ്ട് വർഷത്തെ പ്രവർത്തനവലോകനം നടത്തുകയും 2018 മെയ് മാസത്തിൽ സംസ്ഥാന സമ്മേളനത്തോടെ സമാപിക്കുന്ന വാർഷിക പ്രവർത്തന പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. ദേശീയ പ്രസിഡന്റ് എ. സഈദ് എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയ വ്യതിരിക്തത അവതരിപ്പിച്ചു. പ്രമുഖ ചിന്തകൻ വി. പ്രഭാകരൻ രാഷ്ട്രീയ രംഗത്തെ സവർണ സ്വാധീനത്തെ കുറിച്ച് ക്ലാസ്സെടുത്തു.
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ.എം. അഷ്റഫ്, മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, പി.കെ. ഉസ്മാൻ, റോയ് അറക്കൽ, കെ.കെ. റൈഹാനത്ത് ടീച്ചർ, എ.കെ. അബ്ദുൽ മജീദ്, യഹ്യ തങ്ങൾ, പി. അബ്ദുൽ ഹമീദ് ചർച്ചക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ. മനോജ് കുമാർ സ്വാഗതവും ട്രഷറർ ജലീൽ നീലാമ്പ്ര നന്ദിയും പറഞ്ഞു