- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർധിപ്പിച്ച വൈദ്യുതി ചാർജ് നിരക്ക് പിൻവലിക്കുക: എസ്.ഡി.പി.ഐ
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും വർധനവ് പിൻവലിക്കാൻ അടിയന്തിരമായി സർക്കാർ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ആവശ്യപ്പെട്ടു. വൻകിട കോർപ്പറേറ്റ് കമ്പനികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ കുടിശ്ശികയിനത്തിൽ ബോർഡിന് കിട്ടാനുണ്ടായിട്ടും നാളിതുവരെയായി പിരിച്ചെടുക്കാനുള്ള യാതൊരു സംവിധാനവും കൈക്കൊണ്ടിട്ടില്ല. കുടിശ്ശിക പിരിച്ചെടുക്കുകയും വൈദ്യുതി വിതരണം മൂലമുണ്ടാകുന്ന പ്രസരണ നഷ്ടം തടയുകയും ബോർഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുകയും ചെയ്താൽ കെ.എസ്.ഇ.ബി ലാഭത്തിലാക്കാൻ കഴിയും എന്നിരിക്കെ ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാവുന്നതല്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കടുത്ത വരൾച്ചയും മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്കേറ്റ ഇരുട്ടടിയാണ് വൈദ്യുതി ചാർജ്ജ് നിരക്ക് വർധനവെന്നും വർധിപ്പിച്ച നിരക്ക് പിൻവലിച്ച് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും വർധനവ് പിൻവലിക്കാൻ അടിയന്തിരമായി സർക്കാർ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ആവശ്യപ്പെട്ടു.
വൻകിട കോർപ്പറേറ്റ് കമ്പനികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ കുടിശ്ശികയിനത്തിൽ ബോർഡിന് കിട്ടാനുണ്ടായിട്ടും നാളിതുവരെയായി പിരിച്ചെടുക്കാനുള്ള യാതൊരു സംവിധാനവും കൈക്കൊണ്ടിട്ടില്ല. കുടിശ്ശിക പിരിച്ചെടുക്കുകയും വൈദ്യുതി വിതരണം മൂലമുണ്ടാകുന്ന പ്രസരണ നഷ്ടം തടയുകയും ബോർഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുകയും ചെയ്താൽ കെ.എസ്.ഇ.ബി ലാഭത്തിലാക്കാൻ കഴിയും എന്നിരിക്കെ ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാവുന്നതല്ല.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കടുത്ത വരൾച്ചയും മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്കേറ്റ ഇരുട്ടടിയാണ് വൈദ്യുതി ചാർജ്ജ് നിരക്ക് വർധനവെന്നും വർധിപ്പിച്ച നിരക്ക് പിൻവലിച്ച് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.