- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊമ്പിളൈ ഒരു മൈക്ക് അഭിവാദ്യവുമായി വിമൺ ഇന്ത്യാ മൂവ്മെന്റ്
മൂന്നാർ: പെമ്പിളൈ ഒരു മൈമൂന്നാറിൽ നടത്തുന്ന സമരം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. ഭൂമിയില്ലാത്തവരുടെ, അന്തിയുറങ്ങാൻ കൂരയില്ലാത്തവരുടെ വേദനകളാണ് അവിടെ സമരമായി രൂപപ്പെട്ടിരിക്കുന്നത്. തൊഴിലാളി ദിനങ്ങൾ ഏറെ കൊട്ടും കുരവയുമായി ആഘോഷിക്കപ്പെടുമ്പോഴും സ്ത്രീ തൊഴിലാളികൾ ഇന്നും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. അവകാൾ ങ്ങൾക്ക് വേണ്ടിയുള്ള അവശ വിഭാഗങ്ങളെേുടനരിയ ശബ്ദം പോലും അടിച്ചമർത്തുന്ന അക്രമ രൂപങ്ങളാണ് അധികാരികൾ കൈകൊള്ളുന്നത്..അതിനായി എത്ര നീചമായ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്നവരാണ് അധികാരികൾ. കുത്തകകൾക്ക് ഓശാന പാടി, തൊഴിലാളികളെ ചവിട്ടി താഴ്‌ത്തുവാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ മൽസരിക്കുകയാണ്.. പാവപെട്ട തോട്ടം തൊഴിലാളികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുവാനുള്ള തന്ത്രങ്ങൾ വളരെ കൃത്യമായി നടത്തി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന വിഭാഗമായ തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുവാൻ സർക്കാർ തയ്യാറാവുന്നത് വരെ ഈ സമരം ഏ
മൂന്നാർ: പെമ്പിളൈ ഒരു മൈമൂന്നാറിൽ നടത്തുന്ന സമരം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. ഭൂമിയില്ലാത്തവരുടെ, അന്തിയുറങ്ങാൻ കൂരയില്ലാത്തവരുടെ വേദനകളാണ് അവിടെ സമരമായി രൂപപ്പെട്ടിരിക്കുന്നത്. തൊഴിലാളി ദിനങ്ങൾ ഏറെ കൊട്ടും കുരവയുമായി ആഘോഷിക്കപ്പെടുമ്പോഴും സ്ത്രീ തൊഴിലാളികൾ ഇന്നും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. അവകാൾ ങ്ങൾക്ക് വേണ്ടിയുള്ള അവശ വിഭാഗങ്ങളെേുടനരിയ ശബ്ദം പോലും അടിച്ചമർത്തുന്ന അക്രമ രൂപങ്ങളാണ് അധികാരികൾ കൈകൊള്ളുന്നത്..അതിനായി എത്ര നീചമായ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്നവരാണ് അധികാരികൾ.
കുത്തകകൾക്ക് ഓശാന പാടി, തൊഴിലാളികളെ ചവിട്ടി താഴ്‌ത്തുവാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ മൽസരിക്കുകയാണ്.. പാവപെട്ട തോട്ടം തൊഴിലാളികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുവാനുള്ള തന്ത്രങ്ങൾ വളരെ കൃത്യമായി നടത്തി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന വിഭാഗമായ തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുവാൻ സർക്കാർ തയ്യാറാവുന്നത് വരെ ഈ സമരം ഏറ്റെടുക്കാൻ പൊതു സമൂഹം തയ്യാറാവേണ്ടതുണ്ട്.
അതോടൊപ്പം സമരഞ്ഞെ അപഹാസ്യമാക്കി ഇല്ലാതാക്കാൻ സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച മന്ത്രി മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുവാനും ഇടത് സർക്കാർ ആർജവം കാണിക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് ആവശ്യപെട്ടു.
വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന നേതൃത്വങ്ങളും ജില്ലാ നേതൃത്വങ്ങളും പെമ്പിളൈ ഒരു മെ നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.