- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാരത്തിന്റെ അജണ്ട നടപ്പിലാക്കാനാണ് പിണറായി വിജയന്റെ താൽപ്പര്യം; എസ്ഡിപിഐ
സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയേക്കാൾ സംഘപരിവാരത്തിന്റെ അജണ്ട നടപ്പിലാക്കാനാണ് പിണറായി വിജയന്റെ താൽപ്പര്യമെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു ജനാധിപത്യ രാജ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ആർ.എസ്.എസ്സിന്റെ ഗൂഢനീക്കങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി തന്നെ വിനീതവിധേയനായി തീരുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് നീതിയുക്തമായ ഭരണസംവിധാനം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെട്ടത്. എന്നാൽ ആർ.എസ്.എസ്സിന്റെ പിണിയാളായി നിന്നുകൊണ്ട് പിണറായി വിജയൻ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത വിധം ഉപജാപ-ഉപദേശക വൃന്ദത്തിന്റെ ഒത്താശയോടെ പരമോന്നത കോടതിയെയും വെല്ലുവിളിക്കുന്നത് ജനാധിപത്യ അരാജകത്വമാണ്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ നിരന്തരം കലാപങ്ങൾ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ ആധിപത്യം കയ്യടക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി മുന്നണിയുടെ ഭാ
സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയേക്കാൾ സംഘപരിവാരത്തിന്റെ അജണ്ട നടപ്പിലാക്കാനാണ് പിണറായി വിജയന്റെ താൽപ്പര്യമെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു ജനാധിപത്യ രാജ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ആർ.എസ്.എസ്സിന്റെ ഗൂഢനീക്കങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി തന്നെ വിനീതവിധേയനായി തീരുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് നീതിയുക്തമായ ഭരണസംവിധാനം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെട്ടത്. എന്നാൽ ആർ.എസ്.എസ്സിന്റെ പിണിയാളായി നിന്നുകൊണ്ട് പിണറായി വിജയൻ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത വിധം ഉപജാപ-ഉപദേശക വൃന്ദത്തിന്റെ ഒത്താശയോടെ പരമോന്നത കോടതിയെയും വെല്ലുവിളിക്കുന്നത് ജനാധിപത്യ അരാജകത്വമാണ്.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ നിരന്തരം കലാപങ്ങൾ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ ആധിപത്യം കയ്യടക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി മുന്നണിയുടെ ഭാഗമായിത്തീരാൻ ലീഗിനും സിപിഎമ്മിനും അധികകാലം വേണ്ടിവരില്ലെന്നതിന്റെ അവസാന സൂചനയാണ് തിരൂർ മണ്ഡലത്തിൽ ബിജെപി ഫണ്ട് കലക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ നടത്തിയ അഭിപ്രായപ്രകടനം.
ഫാഷിസത്തിനെതിരേ പോരാടുന്ന മതേതര പാർട്ടിയാണ് മുസ്ലിംലീഗെന്ന് അവർ തന്നെ അവകാശപ്പെടുമ്പോഴും തീവ്ര ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോകുന്ന ബിജെപിയോട് മുസ്ലിം ലീഗിന്റെ യഥാർഥ നിലപാട് ഇത് അനാവരണം ചെയ്യുന്നു. പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ ആശയക്കുഴപ്പിലാക്കുന്നതിന് പകരം ഇത്തരം ചെയ്തികൾക്കെതിരേ ശക്തമായ നിലപാട് എടുക്കുവാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കണം.
എം.കെ. മനോജ്കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.ഡി.പി.ഐ)പി. അബ്ദുൽ ഹമീദ് മാസ്റ്റർ (സംസ്ഥാന സെക്രട്ടറിയേറ്റംഗം, എസ്.ഡി.പി.ഐ)എൻ.കെ സുഹറാബി (വിമൺ ഇന്ത്യാ മൂവ്മെന്റെ സംസ്ഥാന ജനറൽ സെക്രട്ടറി)കെ. ലസിത ടീച്ചർ (വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാനസമിതിയംഗം)എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.