- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി സർക്കാർ ജനങ്ങളെ വഞ്ചിക്കരുത്: എസ്.ഡി.പി.ഐ; പ്രതിഷേധ ധർണ നടത്തി
തിരുവനന്തപുരം: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി ഇടതു സർക്കാർ ഇനിയും ജനങ്ങളെ വഞ്ചിക്കരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാവും' എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ ഇടതു സർക്കാർ ഒരു വർഷം പിന്നിട്ടിട്ടും ഒന്നും ശരിയാക്കിയില്ല. പകരം സംസ്ഥാനത്ത് ജനജീവിതം ദുരിതപൂർണമാവുകയാണ് ചെയ്തിരിക്കുന്നത്. സർക്കാർ ജനങ്ങൾക്കൊപ്പമെന്ന പുതിയ മുദ്രാവാക്യമുയർത്തി ഇനിയും ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'എൽ.ഡി.എഫ് വന്നു; ഒന്നും ശരിയായില്ല' എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾ കാപട്യമാണെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്. അഴിമതിയുടെ പേരിൽ മാണിക്കെതിരേയും ആർ ബാലകൃഷ്ണപിള്ളയ്ക്കെതിരേയും സമരം ചെയ്തവർ ഇന്ന് അവരെ കൂടെ നിർത്തി തങ്ങളുടെ നിലപാടുകൾ കാപട്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മെട്ര
തിരുവനന്തപുരം: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി ഇടതു സർക്കാർ ഇനിയും ജനങ്ങളെ വഞ്ചിക്കരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാവും' എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ ഇടതു സർക്കാർ ഒരു വർഷം പിന്നിട്ടിട്ടും ഒന്നും ശരിയാക്കിയില്ല. പകരം സംസ്ഥാനത്ത് ജനജീവിതം ദുരിതപൂർണമാവുകയാണ് ചെയ്തിരിക്കുന്നത്.
സർക്കാർ ജനങ്ങൾക്കൊപ്പമെന്ന പുതിയ മുദ്രാവാക്യമുയർത്തി ഇനിയും ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'എൽ.ഡി.എഫ് വന്നു; ഒന്നും ശരിയായില്ല' എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾ കാപട്യമാണെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്.
അഴിമതിയുടെ പേരിൽ മാണിക്കെതിരേയും ആർ ബാലകൃഷ്ണപിള്ളയ്ക്കെതിരേയും സമരം ചെയ്തവർ ഇന്ന് അവരെ കൂടെ നിർത്തി തങ്ങളുടെ നിലപാടുകൾ കാപട്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മെട്രോ റെയിൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി തന്നെ വരണമെന്ന പിണറായിയുടെ ആഗ്രഹം മോദിയോടുള്ള വിധേയത്വം ഒരിക്കൽ കൂടി തെളിയിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും മെട്രോ റെയിൽപാത ഉദ്ഘാടനം ചെയ്യാൻ പ്രധനമന്ത്രി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കോർപറേറ്റ് ദാസ്യത്തിന്റെയും വിവേചനത്തിന്റെയും ജനവിരുദ്ധനയങ്ങളാണ് തുടരുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി. ധർണയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ റോയ് അറക്കൽ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി അബ്ദുൽ ഹമീദ്, സംസ്ഥാന സമിതിയംഗം ജ്യോതിഷ് പെരുമ്പുളിക്കൽ, എസ്.ഡി.ടി.യു ഭാരവാഹികളായ നൗഷാദ് മംഗലശ്ശേരി, നിസാമുദ്ദീൻ തച്ചോണം, പാർട്ടി ജില്ലാ ഭാരവാഹികളായ എസ് സജീവ്, അൻസാരി ഏനാത്ത്, ഷിഹാബുദ്ദീൻ മന്നാനി നേതൃത്വം നൽകി.