- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുകപി.അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: ഹാരിസൺ ഉൾപ്പെടെയുള്ള കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന എം.ജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വെച്ചിരിക്കുന്ന തോട്ട ഭൂമികൾ സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമാണ് രാജമാണിക്യം റിപ്പോർട്ടിലുള്ളത്. കേരളത്തിനനുകൂലമായ ഈ ശുപാർശയാണ് നിയമ വകുപ്പ് സെക്രട്ടറി തന്റെ സമാന്തര റിപ്പോർട്ടിലൂടെ അട്ടിമറിക്കുന്നത്. ഹാരിസനടക്കമുള്ള വൻകിട കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 5.2 ലക്ഷം ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം. രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് നിയമ സെക്രട്ടറി ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത് ഗൂ
കോഴിക്കോട്: ഹാരിസൺ ഉൾപ്പെടെയുള്ള കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന എം.ജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി.
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വെച്ചിരിക്കുന്ന തോട്ട ഭൂമികൾ സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമാണ് രാജമാണിക്യം റിപ്പോർട്ടിലുള്ളത്. കേരളത്തിനനുകൂലമായ ഈ ശുപാർശയാണ് നിയമ വകുപ്പ് സെക്രട്ടറി തന്റെ സമാന്തര റിപ്പോർട്ടിലൂടെ അട്ടിമറിക്കുന്നത്.
ഹാരിസനടക്കമുള്ള വൻകിട കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 5.2 ലക്ഷം ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം. രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് നിയമ സെക്രട്ടറി ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്.
ജനങ്ങൾക്കൊപ്പം എന്ന് പരസ്യം നൽകുകയും വൻകിടക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിന്റെ കപട മുഖം കേരള ജനത തിരിച്ചറിയും. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് മുഴുവൻ ഭൂരഹിതർക്കും വിതരണം ചെയ്യാൻ എൽ.ഡി.എഫ് സർക്കാർ ആത്മാർതത്ഥ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.