- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോ ഉദ്ഘാടനം: കുമ്മനം പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം - എസ്.ഡി.പി.ഐ
തിരുവനന്തപുരം: കൊച്ചി മെട്രോയുടെഉദ്ഘാടന യാത്രയിൽ പ്രോട്ടോകോൾ ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ ആവശ്യപ്പെട്ടു. അനുമതിയോടെയാണ് പ്രധാനമന്ത്രിയെ അനുഗമിച്ചതെന്ന് കുമ്മനം പറയുന്നു. സെക്യൂരിറ്റി പ്രശ്നം ഉന്നയിച്ച്പ്രതിപക്ഷ നേതാവിന് പോലും അവസരം നിഷേധിച്ച യാത്രയിൽ കുമ്മനം കയറിയിരുന്നതിനെ അൽപ്പത്തമായും ജനാധിപത്യ മര്യാദയോടുള്ള അവഹേളനമായും സിപിഎമ്മിന്റെ ഉന്നത നേതാക്കളടക്കം അഭിപ്രായപ്പെടുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്. നരേന്ദ്ര മോദിയിരിക്കുന്ന വേദിയിൽ പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ അസാധാരണമാം വിധം പുകഴ്‌ത്തിയത് കൂടി ചേർത്ത് വായിക്കുമ്പോൾ മുഖ്യമന്ത്രിയെ ബിജെപി വരുതിയിലാക്കിയതായി സംശയിക്കേണ്ടിയിരിക്കുന്നു.സി.പി എമ്മിലെ സാധാരണ പ്രവർത്തകരെ ബിജെപിയിലേക്ക് ആകർഷിക്കാനും പാർട്ടി വളർത്താനും സഹായകമാകുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ നായകവേഷം അണിയാ
തിരുവനന്തപുരം: കൊച്ചി മെട്രോയുടെഉദ്ഘാടന യാത്രയിൽ പ്രോട്ടോകോൾ ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ ആവശ്യപ്പെട്ടു. അനുമതിയോടെയാണ് പ്രധാനമന്ത്രിയെ അനുഗമിച്ചതെന്ന് കുമ്മനം പറയുന്നു.
സെക്യൂരിറ്റി പ്രശ്നം ഉന്നയിച്ച്പ്രതിപക്ഷ നേതാവിന് പോലും അവസരം നിഷേധിച്ച യാത്രയിൽ കുമ്മനം കയറിയിരുന്നതിനെ അൽപ്പത്തമായും ജനാധിപത്യ മര്യാദയോടുള്ള അവഹേളനമായും സിപിഎമ്മിന്റെ ഉന്നത നേതാക്കളടക്കം അഭിപ്രായപ്പെടുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്. നരേന്ദ്ര മോദിയിരിക്കുന്ന വേദിയിൽ പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ അസാധാരണമാം വിധം പുകഴ്‌ത്തിയത് കൂടി ചേർത്ത് വായിക്കുമ്പോൾ മുഖ്യമന്ത്രിയെ ബിജെപി വരുതിയിലാക്കിയതായി സംശയിക്കേണ്ടിയിരിക്കുന്നു.സി.പി എമ്മിലെ സാധാരണ പ്രവർത്തകരെ ബിജെപിയിലേക്ക് ആകർഷിക്കാനും പാർട്ടി വളർത്താനും സഹായകമാകുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്.
ഫാസിസ്റ്റ് പ്രതിരോധത്തിന്റെ നായകവേഷം അണിയാൻ സി.പി.എം ശ്രമിക്കുമ്പോഴും ആർ.എസ്.എസ് ഭരണകൂടത്തോട് പിണറായി വിജയൻ അതിവിധേയത്വം പ്രകടിപ്പിക്കുന്നതാണ് മെട്രോ ഉദ്ഘാടന വേദിയിൽ കണ്ടത്. മുഖ്യമന്ത്രിയുടെ ഈ പ്രീണനനയത്തെക്കുറിച്ച് സി.പി.എം നേതൃത്വവും ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളും കേരള ജനതക്കു മുന്നിൽ നിലപാട് വ്യക്തമാക്കണം. കേരള സർക്കാരിന് വൻ നഷ്ടമാണെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്തിട്ട് കൂടി മോദിയുടെ ഇഷ്ട പുത്രനായ അദാനിക്ക് വൻ ലാഭമുണ്ടാക്കുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള പ്രതിബദ്ധത പിണറായി വിജയൻ മോദിയുടെ മുന്നിൽ ആവർത്തിച്ചതും അപകടകരമായ സൂചനയാണ് നൽകുന്നത്.
വ്യക്തിപരമായ പ്രതിസന്ധികളെ മറികടക്കാൻ കേരളത്തെയും മാർക്സിസ്റ്റ് നിലപാടുകളെയും ബിജെപിക്ക് അടിയറവെക്കാനാണ് നീക്കമെങ്കിൽ ജനങ്ങളിൽ ഇടത് പക്ഷത്തിന് അവശേഷി ക്കുന്ന സ്ഥാനവും നഷ്ടപ്പെടുമെന്ന് റോയ് അറക്കൽ മുന്നറിയിപ്പ് നൽകി.